CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 58 Minutes 44 Seconds Ago
Breaking Now

44 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ 70 കാരനായ കര്‍ഷകന്‍ വിവാഹ മോചനത്തിനായി നല്‍കിയത് 3.07 കോടി ജീവനാംശം

ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ്, ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി.

44 വര്‍ഷം നീണ്ട ദാമ്പത്യത്തിനൊടുവില്‍ ഹരിയാനയിലെ കര്‍ഷകനും 70 കാരനുമായ  സുഭാഷ് ചന്ദ്, ഭാര്യ സന്തോഷ് കുമാരിയില്‍ നിന്നുമുള്ള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത് 2006 ലായിരുന്നു. 18 വര്‍ഷം നീണ്ട വിവാഹമോചന കേസിനൊടുവില്‍ ഭാര്യയ്ക്ക് ജീവനാംശം നല്‍കാനായി തന്റെ കൃഷിയിടം വില്‍ക്കാനൊരുങ്ങുകയാണ് സുഭാഷ് ചന്ദ്. 1980 ഓഗസ്റ്റ് 27 നാണ് സുഭാഷ് ചന്ദും സന്തോഷ് കുമാരിയും വിവാഹിതരായത്. എന്നാല്‍, അസ്വസ്ഥകരമായിരുന്നു ഇരുവരുടെയും വിവാഹബന്ധം. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഇരുവരുടെയും ബന്ധത്തില്‍ വീണ്ടും വിള്ളല്‍ വീഴ്ത്തി. ഇതിന് പിന്നാലെയാണ് 2006 ല്‍ സുഭാഷ് ചന്ദ്, വിവാഹ മോചനത്തിന് ശ്രമം തുടങ്ങിയത്. 

വിവാഹമോചനത്തിനായി സുഭാഷ് ചന്ദ് ഭാര്യയ്ക്ക് 3.07 കോടി രൂപയാണ് ജീവനാശംമായി നല്‍കേണ്ടത്. ഇത്രയും വലിയ തുക കണ്ടെത്താനാണ് കരിമ്പ് കര്‍ഷകനായ സുഭാഷ് ചന്ദ് തന്റെ കൃഷിയിടം വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജീവനാംശം നല്‍കാനായി സുഭാഷ് ചന്ദ്,  ഭാര്യയ്ക്ക് 2.16 കോടി രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് നല്‍കി. കരിമ്പ് വിറ്റു കിട്ടിയ 50 ലക്ഷം രൂപയും കൊടുത്തു. ഒപ്പം 40 ലക്ഷം രൂപയുടെ സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങളും നല്‍കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.  ഇതിനൊക്കെ പുറമെ, പ്രായപൂര്‍ത്തിയായ മൂന്ന് മക്കളുടെ അവകാശങ്ങള്‍ക്കൊപ്പം ഭാര്യയുടെ അവകാശങ്ങളും സംരക്ഷിക്കാനായി തന്റെ മരണ ശേഷം കൃഷിഭൂമിയുടെ അവകാശവും അദ്ദേഹം ഭാര്യയ്ക്കും മക്കള്‍ക്കുമായി നല്‍കി. 

വീട്ടിലെ നിരന്തരമായ ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം 2006 മുതല്‍ ദമ്പതികള്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2013 -ല്‍ കുടുംബ കോടതി അദ്ദേഹത്തിന്റെ ആദ്യ വിവാഹമോചന അപേക്ഷ തള്ളിയിരുന്നു. തുടര്‍ന്ന് സുഭാഷ്, ഹരിയാന ഹൈക്കോടതിയില്‍ രണ്ടാമതൊരു കേസ് നല്‍കി. ഈ കേസില്‍ ജീവനാംശത്തോടെ ഒത്തുതീര്‍പ്പാക്കാന്‍ കോടി 2023 ലാണ് നിര്‍ദ്ദേശം നല്‍കിയത്. സ്വന്തമായി വരുമാനമില്ലാത്ത സന്തോഷ് കുമാരിക്കും ഇരുവരുടെയും മൂന്ന് മക്കള്‍ക്കുമായി 3.07 കോടി രൂപ സുഭാഷ് നല്‍കണമെന്നാണ് കോടതി വിധി പറഞ്ഞത്. 

 




കൂടുതല്‍വാര്‍ത്തകള്‍.