CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 44 Minutes 23 Seconds Ago
Breaking Now

'ചിലയാളുകള്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്, ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍' ശ്രീകോവിലില്‍ പ്രവേശിച്ച സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ

നടക്കാത്ത കാര്യങ്ങള്‍ നടന്നപോലെ പ്രചരിപ്പിക്കുകയാണ് അവര്‍

ശ്രീവില്ലിപുത്തൂര്‍ വിരുദനഗറിലെ ആണ്ടാള്‍ ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീത സംവിധായകന്‍ ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞ സന്ദര്‍ഭം വിവാദം ഉണ്ടാക്കിയിരുന്നു. ജാതി വിവേചനം കാരണമാണ് ഇളയരാജയെ ഇറക്കിയത് എന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാല്‍ സംഭവത്തില്‍ പ്രതികരണവുമായി ഇളയരാജ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

'ഞാനുമായി ബന്ധപ്പെട്ട് ചിലയാളുകള്‍ തെറ്റായ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുകയാണ്. ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നയാളല്ല ഞാന്‍, ഇനി ഒരിക്കലും അത് ചെയ്യുകയുമില്ല. നടക്കാത്ത കാര്യങ്ങള്‍ നടന്നപോലെ പ്രചരിപ്പിക്കുകയാണ് അവര്‍. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്.' എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇളയരാജ പറഞ്ഞു.

ശ്രിവില്ലിപുത്തൂരിലെ ശ്രീ ആണ്ടാള്‍ ജീയാര്‍ മട്ടിലെ മതാചാര്യന്മാരായ സദാഗോപ രാമാനുജ അയ്യര്‍, സദാഗോപ രാമാനുജ ജീയാര്‍ എന്നിവര്‍ക്കൊപ്പമാണ് ഇളയരാജ ക്ഷേത്രത്തിലെത്തിയത്. ഇവര്‍ മൂന്ന് പേരും ശ്രീകോവിലില്‍ പ്രവേശിക്കുകയും തുടര്‍ന്ന് ക്ഷേത്രം അധികൃതര്‍ അവരെ വിലക്കി തിരികെ ഇറക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.