CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 40 Seconds Ago
Breaking Now

മുംബൈ ബോട്ടപകടം ; 13 പേരുടെ മരണത്തിനിടയാക്കിയ നാവികസേനയുടെ ബോട്ട് ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു ; മരിച്ചവരില്‍ മലയാളി കുടുംബവും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ട്

101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

മുംബൈ ബോട്ടപകടവുമായി ബന്ധപ്പെട്ട് നാവികസേനയുടെ ബോട്ട് ഓടിച്ചയാള്‍ക്കെതിരെ കേസ് എടുത്തു. ആളുകളുടെ ജീവന്‍ അപകടത്തിലാക്കും വിധം അലക്ഷ്യമായി വാഹനമോടിക്കുക അടക്കം കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബോട്ടിടിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശ്രാവന്‍ ചൗധരിയുടെ പരാതിയില്‍ ആണ് നടപടി. അപകടത്തില്‍ 13 മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്.

ബോട്ടപകടത്തില്‍ മരിച്ചവരില്‍ മലയാളി കുടുംബവും ഉണ്ടെന്നാണ് വിവരം. തന്റെ മാതാപിതാക്കളെ കാണാനില്ലെന്ന് അപകടത്തില്‍ പരിക്കേറ്റ കുട്ടി അറിയിച്ചു. 6 വയസുകാരനായ ഈ കുട്ടി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ മലയാളികളാണ്. അതേസമയം മരണസംഖ്യ 13 ആയി. മരിച്ചവരില്‍ 10 പേര്‍ സാധാരണക്കാരും 3 പേര്‍ നേവി ഉദ്യോഗസ്ഥരുമാണ്. അതേസമയം 101 യാത്രക്കാരെ രക്ഷിച്ചതായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു.

മുംബൈയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യക്ക് സമീപമാണ് ബോട്ട് കടലില്‍ മറിഞ്ഞ് അപകടം ഉണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ എലിഫന്റാ ഗുഹകളിലേക്ക് പോകുകയായിരുന്ന നീല്‍കമല്‍ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. അപകടം നടക്കുമ്പോള്‍ ബോട്ടില്‍ നൂറിലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.