CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 16 Minutes 34 Seconds Ago
Breaking Now

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച സ്ത്രീയുടെ ചികിത്സയിലുള്ള കുട്ടിക്ക് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കും.

പുഷ്പ 2 പ്രദര്‍ശനത്തിനിടെ തിരക്കില്‍പ്പെട്ട് മരിച്ച സ്ത്രീയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ച് ആശുപത്രി. ഹൈദരബാദ് സ്വദേശിയായ ശ്രീനേജാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചത്. തിരക്കില്‍പ്പെട്ട് പരിക്കേറ്റ ഒമ്പത് വയസുകാരന്‍ അപകട ശേഷം പൂര്‍ണ്ണമായും അബോധാവസ്ഥയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

വെന്റിലേറ്ററിലുള്ള കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ ഇന്ന് പുറത്തിറക്കും. തിരക്കില്‍ കുട്ടിയുടെ അമ്മ രേവതി (35) മരിച്ചതിനെ തുടര്‍ന്ന് നടന്‍ അല്ലു അര്‍ജുനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് തെലുങ്കാന സര്‍ക്കാര്‍ അറിയിച്ചു. നഗരത്തിലെ സന്ധ്യ തിയറ്ററില്‍ ഡിസംബര്‍ 4ന് അല്ലു അര്‍ജുന്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ പെട്ടാണ് ദുരന്തമുണ്ടായത്.

തീയറ്റര്‍ അപകടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട അല്ലു അര്‍ജുന്‍ ജാമ്യത്തിലാണ്. അല്ലു അര്‍ജുന്‍ കുട്ടിയെ സന്ദര്‍ശിക്കാത്തതിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. കുട്ടിയെ കാണാന്‍ പോകാതിരുന്നത് നിയമപ്രശ്നങ്ങള്‍ മൂലമാണെന്ന് അല്ലു അര്‍ജുന്‍ വാര്‍ത്താക്കുറിപ്പിലുടെ അറിയിച്ചിരുന്നു. നിയമവിദഗ്ധര്‍ വിലക്കിയത് കൊണ്ട് മാത്രമാണ് കുട്ടിയെ കാണാന്‍ പോകാതിരുന്നതെന്ന് അല്ലു അര്‍ജുന്‍ പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശനം ശക്തമായതിന് പിന്നാലെയാണ് അല്ലു അര്‍ജുന്റെ പ്രതികരണം.

കേസ് നിലനില്‍ക്കുന്നതിനാല്‍ കുട്ടിയെ സന്ദര്‍ശിക്കുന്നത് സാക്ഷികളെ സ്വാധീനിക്കുന്ന തരത്തില്‍ വ്യാഖ്യാനം ചെയ്യപ്പെടും. കുട്ടിയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുന്നു. കുടുംബത്തിന് എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു. സാധ്യമായാല്‍ എത്രയും പെട്ടെന്ന് കുട്ടിയെ കാണാന്‍ എത്തുമെന്നും അല്ലു അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

തീയറ്ററിന് പൊലീസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. തിരക്കു നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാത്തതിന് തീയറ്റര്‍ ഉടമകള്‍, അല്ലു അര്‍ജുന്‍, അദ്ദേഹത്തിന്റെ സുരക്ഷാ സംഘാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ നരഹത്യയ്ക്കാണ് പൊലീസ് കേസെടുത്തത്. തീയറ്റര്‍ ഉടമകളെ നേരത്തെ അറസ്റ്റ് ചെയ്തു. അല്ലു അര്‍ജുന്‍ എത്തുമെന്ന് പൊലീസിനെ അറിയിച്ചില്ല.

തിരക്ക് നിയന്ത്രിക്കാനും സുരക്ഷ ഉറപ്പാക്കാനും സംവിധാനം ഉണ്ടായിരുന്നില്ല. വാഹനങ്ങളുടെ പാര്‍ക്കിങ്ങിനും ക്രമീകരണം ഉണ്ടായിരുന്നില്ല. അനധികൃതമായി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ച് തടസം ഉണ്ടാക്കി. സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ പൊതുഗതാഗതം തടസപ്പെടുത്തി എന്നിവ ചൂണ്ടിക്കാട്ടിയാണ് കാരണംകാണിക്കല്‍ നോട്ടീസ്. 10 ദിവസത്തിനകം വിശദീകരണം നല്‍കണം. മറുപടി തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്നും പൊലീസ് അറിയിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.