CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 37 Minutes 13 Seconds Ago
Breaking Now

കൂട്ടുകാരന് വഴങ്ങിയില്ലെങ്കില്‍ നഗ്‌നചിത്രങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണി; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍

ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്.

നഗ്‌നചിത്രങ്ങളും മറ്റും കാട്ടി ഭീഷണിപ്പെടുത്തി, പങ്കാളികളോട് കൂട്ടുകാരന് വേണ്ടി വഴങ്ങാന്‍ ഭീഷണിപ്പെടുത്തുന്ന സംഘം പിടിയില്‍. ബംഗളുരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമന്ദ് എന്ന രണ്ട് യുവാക്കളാണ് പിടിയിലായത്.

ക്രൈംബ്രാഞ്ച് ആണ് ഇവരെ പിടികൂടിയത്. പ്രൈവറ്റ് പാര്‍ട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. 'സ്വിങ്ങേര്‍സ്' എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.

ഹരീഷിന്റെ പങ്കാളിയായ യുവതി ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് പൊലീസ് ഈ കേസില്‍ അന്വേഷണം തുടങ്ങിയത്. യുവതിയുമായുള്ള പ്രണയകാലഘട്ടത്തിനിടെ ഹരീഷ് നിരവധി നഗ്‌നചിത്രങ്ങളും മറ്റും, യുവതി അറിയാതെ കൈക്കലാക്കിയിരുന്നു. ശേഷം ഹേമന്ദുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ യുവതിയെ ഇയാള്‍ സ്ഥിരം നിര്‍ബന്ധിക്കുമായിരുന്നു. യുവതി വഴങ്ങാതെ വന്നതോടെ ഈ നഗ്‌നചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. പകരമായി ഹേമന്ദിന്റെ കാമുകിയെ ഹരീഷിന് മുന്‍പില്‍ എത്തിക്കുമെന്നായിരുന്നു നിബന്ധന.

ഹേമന്ദിന് പുറമെ, ഹരീഷ് തന്റെ കാമുകിയെ മറ്റ് പലര്‍ക്കും കൈമാറാന്‍ ശ്രമിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു. ഹേമന്ദിന്റെ കാമുകിയെ ഇത്തരത്തിലിരുവരും ചേര്‍ന്ന് മുന്‍പും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. ഇരുവരും ചേര്‍ന്ന് നടത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ച്, അതിലൂടെയാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.