കാമുകിയെ ശല്യം ചെയ്തതിന്റെ പേരില്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ജയിലില്‍ കഴിയുകയാണ് തെന്നിന്ത്യന്‍ താരം ദര്‍ശന്‍. രേണുകാ സ്വാമിയുടെ പ്രേതം ജയിലില്‍ വേട്ടയാടുകയാണെന്ന് നടന്‍ ദര്‍ശന്‍ ജയില്‍ അധികൃതരോട് പറഞ്ഞു
സെല്ലില്‍ തനിച്ചായതിനാല്‍ ഭയം മൂലം ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇതുമൂലം വളരെയധികം പ്രയാസം അനുഭവിക്കുകയാണെന്നും താരം പറഞ്ഞു. രാത്രി ഉറക്കത്തില്‍ ദര്‍ശന്‍ നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതരും സൂചിപ്പിച്ചു.
തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗലൂരു ജയിലിലേക്ക് മാറ്റണമെന്ന് ദര്‍ശന്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.