CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 34 Minutes 54 Seconds Ago
Breaking Now

രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്; തീവ്രവാദ ബന്ധം സംശയിക്കുന്ന ഏഴുപേര്‍ കസ്റ്റഡിയില്‍

ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്.

തീവ്രവാദ ബന്ധം സംശയിച്ച് രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) റെയ്ഡ്. ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, അസം, ഡല്‍ഹി എന്നിവിടങ്ങളിലെ 22 സ്ഥലങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.

ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് റെയ്ഡ്. മഹാരാഷ്ട്രയിലെ മാലേഗാവിലെ ഒരു ഹോമിയോപ്പതി ക്ലിനിക്കില്‍ എന്‍ഐഎ റെയ്ഡ് നടത്തി. തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഏഴ് പേര്‍ റെയ്ഡില്‍ പിടിയിലായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഒക്ടോബര്‍ രണ്ടിന് മഹാരാഷ്ട്രയിലെ എട്ട് റെയില്‍വേ സ്?റ്റേഷനുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടെന്ന സന്ദേശം ഭീകരവാദസംഘടനുമായി ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന ഒരാളുടെ കത്തില്‍ നിന്നും ലഭിച്ചതായും എന്‍ഐഎ പുറത്തുവിട്ടു. പാകിസ്ഥാന്‍ ആസ്ഥാനമായുളള ഭീകരവാദ സംഘടനയാണ് ജെയ്ഷ് ഇ മുഹമ്മദ്.

 




കൂടുതല്‍വാര്‍ത്തകള്‍.