CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 31 Seconds Ago
Breaking Now

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കലാമേള- ഷെഫീല്‍ഡ് ചാമ്പ്യന്‍മാര്‍.....EYCOഹള്‍ റണ്ണറപ്പ്......നിയ സോണിക് കലാതിലകം..... ഇവ കുര്യാക്കോസ് നാട്യമയൂരം..... റിജില്‍ റോസ് റിജോ ഭാഷാ കേസരി

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണ്‍  കലാമേളയിലെ വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍ 177 പോയിന്റുമായി ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ ഓവറോള്‍ ചാമ്പ്യന്‍ ട്രോഫിയില്‍ മുത്തമിട്ടു. 121 പോയിന്റുമായി ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ റണ്ണറപ്പായപ്പോള്‍ 101 പോയിന്റുമായി സ്‌കന്തൊര്‍പ്പ് മലയാളി അസ്സോസ്സിയേഷന്‍ മൂന്നാംസ്ഥാനം നേടി. കന്നിയങ്കത്തില്‍ ഗ്രിംസ്ബി കേരളൈറ്റ്സ് 83 പോയിന്റുമായി നാലാം സ്ഥാനം നേടിയപ്പോള്‍ 24 പോയിന്റുമായി WYMA യും 23 പോയിന്റുമായി നവാഗതരായ ചെസ്റ്റര്‍ഫീല്‍ഡ് മലയാളി അസ്സോസ്സിയേഷന്‍ ആറാം സ്ഥാനവും നേടി. 

ഒക്ടോബര്‍ മാസം 5ആം തീയതി ശനിയാഴ്ച വാത്ത്  സെന്റ് പയസ് കതൊലിക്  സ്‌കൂള്‍ ഹാളില്‍ രാവിലെ പത്തേകാലിനു ആരംഭിച്ച മത്സരങ്ങള്‍ നാഷണല്‍ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ഉത്ഘാടനം ചെയ്തു. റീജിയണല്‍ പ്രസിഡന്റ് വര്‍ഗ്ഗീസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ച ഉത്ഘാടന സമ്മേളനത്തില്‍ റീജിയണല്‍ സെക്രട്ടറി അമ്പിളി സെബാസ്റ്റ്യന്‍  സ്വാഗതവും നാഷണല്‍ വൈസ് പ്രസിഡന്റ്  ലീനുമോള്‍ ചാക്കോ കൃതജ്ഞതയും രേഖപ്പെടുത്തി. ദേശീയ സമിതിയംഗം സാജന്‍ സത്യന്‍ ആശംസ അര്‍പ്പിച്ചു. റീജിയണല്‍ വൈസ്പ്രസിഡന്റ് സിബി മാത്യു, ട്രഷറര്‍ ജേക്കബ് കളപ്പുരക്കല്‍, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍ സംഗീഷ് മാണി, റീജിയണല്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍  ബാബു സെബാസ്റ്റ്യന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. റീജിയന്‍ കലാമേളകളുടെ തുടക്കം കുറിക്കുന്ന യോര്‍ക്ഷയറിലെ മത്സരങ്ങളുടെ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുവാനായി  യുക്മ ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യന്‍  രാവിലെ തന്നെ മത്സരനഗരിയില്‍ എത്തിച്ചേര്‍ന്നിരുന്നു. 

യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍ റീജിയണിന്റെ ചരിത്രത്തില്‍ ആദ്യമായി നാലു  സ്റ്റേജുകളിലാണ് കലാമത്സരങ്ങള്‍ അരങ്ങേറിയത്. റീജിയണിലെ 11 അസോസിയേഷനുകളില്‍ നിന്നും 320 ല്‍പരം മത്സരാത്ഥികള്‍ പങ്കെടുത്ത ഓരോ ഇനങ്ങളിലും പ്രവചനാതീതമായ അത്യന്തം ആവേശം നിറഞ്ഞ മല്‍സരങ്ങളായിരുന്നു അരങ്ങേറിയത്. 

ഗ്രിംസ്ബി അസോസിയേഷനില്‍ നിന്നുള്ള നിയ സോണിക്  കലാതിലക പട്ടവും സീനിയര്‍ ഗ്രുപ്പ് ചാമ്പ്യനും ആയപ്പോള്‍ അതെ അസോസിയേഷനിലെ  റിജില്‍ റോസ് റിജോ ഭാഷ കേസരിപട്ടം നിലനിര്‍ത്തി. ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള ഇവാ മരിയ കുര്യാക്കോസ്  തുടര്‍ച്ചയായി നാലാം  വര്‍ഷവും നാട്യമയൂരപട്ടവും  ജൂനിയര്‍ ചാമ്പ്യന്‍ സ്ഥാനവും നിലനിര്‍ത്തി.ഷെഫീല്‍ഡ് കേരള കള്‍ച്ചറല്‍ അസോസിയേഷനിലെ ശിവാനി സനോജ്  കിഡ്‌സ് വിഭാഗത്തിലും ഈസ്റ്റ് യോര്‍ക്ഷയര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനില്‍ നിന്നുള്ള  ഫ്രേയ ബോസ്  ഗ്രൂപ്പ് സബ് ജൂനിയര്‍ വിഭാഗത്തിലും ഗ്രൂപ്പ് ചാപ്യന്മാരായി. 

വൈകിട്ട് എട്ടുമണിക്ക് സമാപന സമ്മേളനം യുക്മ നാഷണല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ്ജ്  ഉത്ഘാടനം ചെയ്യുകയും ആദ്യസമ്മാനങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. 

 

 

സമയബന്ധിതമായി നടത്തിയ ഈ കലാമേള ഒരു വന്‍ വിജയമാക്കുവാന്‍ സഹായിച്ച അംഗ  അസോസിയേഷന്‍ ഭാരവാഹികള്‍ക്കും  വോളണ്ടിയേഴ്‌സിനും 

സ്‌പോണ്‍സര്‍ മാരായ ജി എം പി ഹെല്‍ത്ത് കെയര്‍, ലൈഫ് ലൈന്‍, ചാക്കോ കോട്ടേജ്, സെനിത് സോളിസിറ്റേഴ്‌സ്, ഏഡന്‍സ് ഫിഷ്, ന്റെ പീടിക ഷെഫീല്‍ഡ്, ലാഭം ജനറല്‍ സ്റ്റോഴ്‌സ്  സ്‌കന്‍തോര്‍പ് എന്നീ സ്ഥാപങ്ങള്‍ക്കും വ്യക്തിപരമായി സഹായിച്ച ശ്രീ സ്റ്റാനി താഴപ്പള്ളില്‍, ഷാജി തോമസ്, ബിനോയ് ജോസഫ് എന്നിവര്‍ക്കും രുചികരമായ  ഭക്ഷണം വിതരണം ചെയ്തത് തക്കോലം റെസ്റ്ററന്റ് കാറ്ററിങ് സര്‍വീസിനും ലൈറ്റ്  ആന്‍ഡ് സൗണ്ട് സിസ്റ്റം മനോഹരമായി കൈകാര്യം ചെയ്ത മ്യൂസിക് മിസ്റ്റിനും എല്ലാ വിധികര്‍ത്താക്കള്‍ക്കും സ്റ്റേജ് മാനേജര്‍മാര്‍ക്കും നന്ദി രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വര്‍ഗീസ് ഡാനിയേലും സെക്രട്ടറി അമ്പിളി സെബാസ്റ്റ്യനും അറിയിച്ചു.

 

 

അലക്‌സ് വര്‍ഗീസ്

(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.