CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 10 Seconds Ago
Breaking Now

ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ നവ നേതൃത്വവുമായി പുത്തന്‍ കര്‍മ്മപഥങ്ങള്‍ തേടി മുന്നോട്ട്

കര്‍മ്മനിരതമായ പതിനേഴ് പ്രവര്‍ത്തന വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന് പുതു നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടിലെ തെക്കന്‍ നഗരങ്ങളില്‍ പ്രസിദ്ധമായ ബേസിംഗ്സ്റ്റോക്കില്‍ നൂറ്റിഅന്‍പതിലധികം മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. അസോസിയേഷന്‍ ഭാരവാഹിത്വത്തില്‍ പരിചയസമ്പന്നരായ വ്യക്തികളും, ഒപ്പം ഊര്‍ജ്വസ്വലരായ പുത്തന്‍ പ്രതിനിധികളും കൂടി ഉള്‍പ്പെടുന്ന നവനേതൃനിര അടുത്ത പ്രവര്‍ത്തനവര്‍ഷത്തിലേക്കുള്ള കര്‍മ്മ പരിപാടികളുമായി സജീവമായിക്കഴിഞ്ഞു.

അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായി സംഘടനക്ക് നേതൃത്വം നല്‍കാന്‍ ഒരു വനിത പ്രസിഡന്റും വനിത സെക്രട്ടറിയും തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് ഈ വര്‍ഷത്തെ പ്രത്യേകത. കഴിഞ്ഞ ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായി മികവ് തെളിയിച്ച കുമാരി സെബാസ്റ്റ്യന്‍ ആണ് പുതിയ പ്രസിഡന്റ്. ആദ്യമായി ഭരണസമിതിയിലേക്കെത്തുന്ന ഷജിനി സെബാസ്റ്റ്യന്‍ ആണ് പുതിയ സെക്രട്ടറി. കഴിഞ്ഞ വര്‍ഷം ഭരണസമിതി അംഗമായിരുന്ന മൃദുല്‍ തോമസ് ആണ് ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 

നവാഗതനായ വിവേക് ബാബു വൈസ് പ്രസിഡന്റ് ആയും, മുന്‍ ജോയിന്റ് സെക്രട്ടറി ലെറിന്‍ കുഞ്ചെറിയ വീണ്ടും ജോയിന്റ് സെക്രട്ടറിയായും, മുന്‍ ഭരണസമിതി അംഗം മനു മാത്യു ജോയിന്റ് ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. 

കഴിഞ്ഞ ഭരണസമിതിയില്‍ പ്രസിഡന്റായിരുന്ന ബിനോ ഫിലിപ്പിനെ ഇന്റേണല്‍ ഓഡിറ്ററായി തെരഞ്ഞെടുത്തു. പൗലോസ് പാലാട്ടി, മനോജ് സി ആര്‍, സെബിന്‍ കല്ലറക്കല്‍, ഷജില സെബാസ്റ്റ്യന്‍, ബിന്ദു ബിജു എന്നിവര്‍ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു.  കൂടാതെ പ്രവര്‍ത്തന വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാന്‍ വിന്‍സന്റ് പോളിനെ എക്‌സ്റ്റേണല്‍ ഓഡിറ്ററായും തെരഞ്ഞെടുത്തു.  

വരുന്ന ഒരുവര്‍ഷത്തെ പരിപാടികളെക്കുറിച്ചുള്ള മാര്‍ഗരേഖ പ്രഥമ കമ്മറ്റി യോഗം ചര്‍ച്ചചെയ്തു. ജനുവരി 11 ശനിയാഴ്ച ബ്ലൂ കോട്ട് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് ക്രിസ്മസ് - പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഭരണസമിതി തീരുമാനിച്ചു. 

യു കെ യിലെത്തന്നെ ആദ്യകാല മലയാളി അസോസിയേഷനുകളില്‍ ഒന്നാണ് ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍. 2007 ല്‍ നാല്‍പ്പതോളം കുടുംബങ്ങളുമായി ആരംഭിച്ച സംഘടന 2024 ല്‍ എത്തിനില്‍ക്കുമ്പോള്‍ നൂറ്റിഅന്‍പതില്‍ പരം കുടുംബങ്ങള്‍  അംഗങ്ങളായുണ്ട്. യുക്മയിലും മള്‍ട്ടി കള്‍ച്ചറല്‍ സാംസ്‌ക്കാരിക പ്രവര്‍ത്തങ്ങളിലും ഇതര സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലും ജീവകാരുണ്യ രംഗത്തും സജീവമാണ് ബേസിംഗ്സ്റ്റോക്ക് മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍.

 




കൂടുതല്‍വാര്‍ത്തകള്‍.