CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Minutes 39 Seconds Ago
Breaking Now

യുക്മ സൗത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് റീജിയണുകളില്‍ കലാമേള ഇന്ന്....രണ്ട് റീജിയണുകളിലും കഴിഞ്ഞ വര്‍ഷത്തേതിലും കൂടുതല്‍ മത്സരാര്‍ത്ഥികള്‍

പതിനഞ്ചാമത്  യുക്മ കലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കുന്ന റീജിയണല്‍ കലാമേളയുടെ രണ്ടാമത്തെ ആഴ്ചയില്‍ ഇന്ന് യുക്മ സൗത്ത് ഈസ്റ്റ് റീജിയണിലും യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണിലും കലാമേളകള്‍ നടക്കും. നാദസ്വരനൃത്ത രൂപങ്ങളുടെ പ്രവാസ ലോകത്തെ ഏറ്റവും വലിയ കലാമേളയായ യുക്മ ദേശീയകലാമേളയ്ക്ക് മുന്നോടിയായി സംഘടിപ്പിക്കപ്പെടുന്ന യുക്മ റീജിയണല്‍ കലാമേളകള്‍ വലിയ ആവേശത്തോടെയാണ് യുകെയിലെ കലാകാരന്‍മാര്‍ നോക്കിക്കാണുന്നത്. ഈ വര്‍ഷം എല്ലാ റീജിയണുകളിലും മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ ക്രമാതീതമായ വന്നിട്ടുള്ള വര്‍ദ്ധന ഇതാണ് തെളിയിക്കുന്നത്. 

 

ഇന്ന് യുക്മയുടെ  കരുത്തുറ്റ റീജിയണുകളായ സൗത്ത് ഈസ്റ്റിലും, നോര്‍ത്ത് വെസ്റ്റിലും കലാമേളകള്‍ രാവിലെ ആരംഭിക്കുകയാണ്. യുകെയുടെ കലാ ഹൃദയമൊന്നാകെ എത്തിച്ചേരുന്ന യുക്മ കലാമേളയുടെ സൗത്ത് ഈസ്റ്റിലെ കലാമേള  ക്രോളിയില്‍ റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യുക്മ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി ജിപ്‌സന്‍ തോമസ് സ്വാഗതം ആശംസിക്കും. യുക്മ ട്രഷറര്‍ സിക്‌സ് ജോര്‍ജ്, യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീസ് ജോണ്‍, മുന്‍ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ദേശീയ വക്താവ് അഡ്വ.എബി സെബാസ്റ്റ്യന്‍, ദേശീയ സമിതിയംഗം ഷാജി തോമസ് തുടങ്ങിയ പ്രമുഖ നേതാക്കന്‍മാര്‍ ചടങ്ങില്‍ പങ്കെടുക്കും. റീജിയണല്‍ ട്രഷറര്‍ സനോജ് ജോസ് നന്ദിയര്‍പ്പിക്കും.

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണില്‍ പ്രസിഡന്റ് ബിജു പീറ്ററിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ നാഷണല്‍ ജനറല്‍ സെക്രട്ടറി കുര്യന്‍ ജോര്‍ജ് കലാമേള ഉദ്ഘാടനം ചെയ്യും.  റീജിയണല്‍ സെക്രട്ടറി ബെന്നി ജോസഫ് സ്വാഗതം ആശംസിക്കും. നാഷണല്‍ വൈസ് പ്രസിഡന്റ് ഷിജോ വര്‍ഗീസ്, പി.ആര്‍.ഒ അലക്‌സ് വര്‍ഗീസ്, ദേശീയ സമിതിയംഗം ജാക്‌സന്‍ തോമസ് തുടങ്ങി നാഷണല്‍ റീജിയണല്‍ ഭാരവാഹികള്‍ ചടങ്ങില്‍ പങ്കെടുക്കും. ട്രഷറര്‍ ബിജു മൈക്കിള്‍ നന്ദിയര്‍പ്പിക്കും.

 

ഇന്ന് കലാമേളകള്‍ നടക്കുന്ന രണ്ട് റീജിയണുകളിലും മത്സരാര്‍ത്ഥികളുടെ എണ്ണം കൂടുതലായതിനാല്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സ്റ്റേജുകളിലായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരാര്‍ത്ഥികള്‍ കൃത്യസമത്ത് തന്നെ എത്തിച്ചേര്‍ന്ന് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അതാത് വേദികളില്‍ എത്തിച്ചേരണമെന്ന് സംഘാടകള്‍ അറിയിച്ചു.

 

കേരളത്തിലെ സ്‌കൂള്‍ യുവജനോല്‍സവങ്ങളെ അതേപടി പകര്‍ത്തി യുകെയിലെ പ്രവാസ ജീവിതത്തിന് നിറം പിടിപ്പിക്കാന്‍ സംഘടിപ്പിച്ച് വരുന്ന യുക്മ കലാമേള പതിനഞ്ച് വര്‍ഷത്തിലെത്തി നില്‍ക്കുമ്പോള്‍ ചരിത്രം കുറിക്കുയും ചരിത്രം തിരുത്തിക്കുറിക്കുകയുമാണ് ഓരോ വര്‍ഷവും സംഘടിപ്പിക്കുന്ന യുക്മ കലാമേളകള്‍. ഓരോ വര്‍ഷവും നടക്കുന്ന കലാമേളകള്‍ക്ക് ശേഷം നടക്കുന്ന കലാമേളയുടെ അലോകന യോഗങ്ങളില്‍ നടക്കുന്ന കൃത്യമായ വിലയിരുത്തലുകളില്‍ വന്ന പോരായ്മകള്‍ വിലയിരുത്തി പരിഹരിച്ചാണ് അടുത്ത വര്‍ഷത്തെ കലാമേള നിയമാവലി തയ്യാറാക്കുന്നത്. അതിനാല്‍ തന്നെ ഓരോ വര്‍ഷവും കലാമേളകളുടെ നിലവാരം കൂടുതല്‍ കൂടുതല്‍ ഉയരുകയും മത്സരം കൂടുതല്‍ കടുത്തതാവുകയും ചെയ്യുന്നതായിട്ടാണ് കണ്ടുവരുന്നത്.

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. രാവിലെ 8.30ന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു 8:55ന് ഈശ്വര പ്രാര്‍ത്ഥനയോടുകൂടി  കലാമേള ആരംങ്ങുണരുന്നതാണ്. രാവിലെ 8.30 മുതല്‍ വിഭവസമൃദ്ധമായ ഭക്ഷണശാല വിഗണിലെ ഹംഗ്രി ഹാര്‍വെസ്റ്റ് ഒരുക്കിയിരിക്കുന്നു. മിതമായ നിരക്കില്‍ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം വിവിധ പലഹാരങ്ങള്‍ ചായ കാപ്പി ശീതളപാനീയങ്ങള്‍ തുടങ്ങിയവ ലഭിക്കുന്നതാണ്. വൈകിട്ട് 8 മണിക്ക് സമ്മാനദാനത്തോട് കൂടി റീജിയണല്‍ കലാമേള അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

 

കലാമേള വേദിയിലേക്കുള്ള പ്രവേശന ഫീസ് എല്ലാവര്‍ക്കും £5 ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. മത്സരാര്‍ത്ഥികള്‍ക്ക് വേറെ രജിസ്‌ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

 

പതിനഞ്ചാമത് യുക്മ നാഷണല്‍ കലാമേളയ്ക്ക് മുന്നോടിയായുള്ള സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ശനിയാഴ്ച ഗ്യാറ്റ്വിക്കിനടുത്തുള്ള ക്രോളിയിലെ 'ദി ഗ്യാറ്റ്വിക്' സ്‌കൂളിലാണ് കലാമേളയ്ക്ക് നടക്കുന്നത്.

റീജിയണിലെ പ്രമുഖ അസോസിയേഷനുകളില്‍ ഒന്നായ ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയില്‍ ഇക്കുറി മത്സരാര്‍ത്ഥികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു റിക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

 

കലാമേളയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു.റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ട് ചെയര്‍മാനായുള്ള സംഘാടക സമിതിയില്‍ രക്ഷാധികാരിയായി യുക്മ സ്ഥാപക പ്രസിഡന്റ് വര്‍ഗീ സ് ജോണും, ജനറല്‍ കണ്‍വീനറായി റീജിയണല്‍ സെക്രട്ടറി ജിപ്‌സണ്‍ തോമസും ഫിനാന്‍സ് കണ്‍ട്രോളറായി റീജിയണല്‍ ട്രഷറര്‍ സനോജ് ജോസും, വൈസ് ചെയര്‍മാന്മാരായി എക്‌സിക്യൂട്ടീവ് കമ്മിറ്റീ അംഗങ്ങളായ സാംസണ്‍ പോള്‍, സജി ലോഹിദാസ് എന്നിവരും ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ് എറിക്സണ്‍ ജോസഫ് എന്നിവരാണ്.

 

അംഗ അസ്സോസിയേഷനുകളില്‍ നിന്നും ബിജു പോത്താനിക്കാട്, ജയപ്രകാശ് പണിക്കര്‍, ജിബി ജോണി, ജിന്റോ മാത്യു, മാത്യു വര്ഗീസ്, പവിത്രന്‍ ദാമോദരന്‍, പ്രിയ മേനോന്‍, ഷാദിന നൗഫല്‍, ജോണ്‍സന്‍ മാത്യു എന്നിവരും സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

 

അരുണ്‍ മോഹന്‍, ആഷ്ലി തോമസ്, ദീപ്തി ജെസ്സില്‍, ലിയോ മാത്യു, ലിറ്റോ കോരുത്, മധു, മിനി മോള്‍, സജി സ്‌കറിയ, സുനോജ് ശ്രീനിവാസന്‍, തേജു മാത്യു എന്നിവരായിരിക്കും വെന്യു & വോളന്റിയേഴ്സ് കമ്മിറ്റിയെ നയിക്കുക.

 

ഫുഡ് സേഫ്റ്റി കമ്മിറ്റി മെമ്പര്‍മാരായി ആന്റണി തെക്കേപറമ്പില്‍, ബെന്നി കുറുമ്പേശ്വരത്ത്, ജോണ്‍സന്‍ മാത്യൂസ്, ജെയിംസ് ജെറാള്‍ഡ്, സലിം ജോസ്, ടോണി സെബാസ്റ്റ്യന്‍, ബിജി ജോബി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

സേഫ് ഗാര്‍ഡിങ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി കമ്മിറ്റി ഭാരവാഹികളായി ബൈജു ശ്രീനിവാസ്, ജിബിന്‍ പി ജോയ്, ജസ്റ്റിന്‍ ചാണ്ടി, സിജു കുര്യാക്കോസ് എന്നിവര്‍ ചുമതലയേറ്റു.

 

രെജിസ്‌ട്രേഷന്‍ & ഫ്രന്റ് ഓഫീസ് കമ്മിറ്റിയില്‍ ക്ലാര പീറ്റര്‍, സജി ലോഹിദാസ്, സനോജ് ജോസ്, ഷാ ഹരിദാസ്, സ്റ്റാലിന്‍ പ്ലാവില എന്നിവര്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും.

 

സ്റ്റേജ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ഭാഗമായി അഖില രാധാകൃഷ്ണന്‍, ഡെന്നിസ് വറീദ്, ഹാഷിം കുഞ്ഞുമുഹമ്മദ്, ജേക്കബ് കോയിപ്പള്ളി, ജോസ് പ്രകാശ്, ജൂഡിത്ത് റോബിന്‍, പ്രേംകുമാര്‍ നായര്‍, റെനോള്‍ഡ് മാനുവേല്‍, സാംസണ്‍ പോള്‍, ശാരിക അമ്പിളി തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.

 

ബാക് ഓഫീസ് മാനേജ്മന്റ് പ്രവര്‍ത്തങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് മുന്‍ റീജിയണല്‍ പ്രസിഡന്റ് ആയിരുന്ന ആന്റണി എബ്രഹാമും, ജിജു കുര്യന്‍, ബിനു ആല്‍ബര്‍ട്ട്, സനല്‍ സിജോ എന്നിവരും ചേര്‍ന്നായിരിക്കും.

 

യുക്മ മുന്‍ ദേശീയ പ്രസിഡന്റ് മനോജ് പിള്ള, യുക്മ ദേശീയ വക്താവ് എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ സമിതി അംഗമായ ഷാജി തോമസ്, റീജിയണല്‍ പ്രസിഡന്റ് സുരേന്ദ്രന്‍ ആരക്കോട്ട്, സെക്രട്ടറി ജിപ്‌സണ്‍ തോമസ് എന്നിവര്‍ ചേര്‍ന്നതായിരിക്കും അപ്പീല്‍ കമ്മിറ്റി.

 

ലൈഫ് ലൈന്‍, ജെ എം പി സോഫ്‌റ്റ്വെയര്‍, മലബാര്‍ ഗോള്‍ഡ്, ജോഷ്വാ ട്രീ പബ് & റെസ്റ്റോറന്റ്, വോസ്റ്റെക്, എം.ജി ട്യൂഷന്‍, ബെസ്‌റ് ഓപ്ഷന്‍സ് ഫര്‍ണിച്ചര്‍ തുടങ്ങിയ പ്രമുഖരാണ് സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയ്ക്ക് സ്‌പോണ്‍സര്‍മാരായായുള്ളത്.

 

സൗത്ത് ഈസ്റ്റ് റീജിയണിലെ മുപ്പതില്‍പരം അസോസിയേഷനുകള്‍ മാറ്റുരയ്ക്കുന്ന കലാമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതി പൂര്‍ത്തിയാക്കിയിരിക്കുന്നത്.

 

ക്രോളി മലയാളി കമ്മ്യൂണിറ്റി ആതിഥേയത്വം വഹിക്കുന്ന കലാമേളയില്‍ മൂന്ന് വേദികളിലായിട്ടായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. കലാമേളയില്‍ പങ്കെടുക്കുന്നവര്‍ക്കായി മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന നാടന്‍ വിഭവങ്ങളോട് കൂടിയ ഭക്ഷണശാലയും സംഘാടകര്‍ ഒരുക്കുന്നുണ്ട്.

 

കലാമേള വന്‍ വിജയമാക്കുന്നതിന് രണ്ട് റീജിയണുകളിലും എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാവണമെന്ന് റീജിയണല്‍ കമ്മിറ്റികള്‍ അഭ്യര്‍ത്ഥിച്ചു.

 

 

 

യുക്മ സൗത്ത് ഈസ്റ്റ് കലാമേള വേദിയുടെ വിലാസം:-

 

THE GATWICK SCHOOL,

 

23 GATWICK ROAD,

 

CRAWLEY,

 

RH10 9TP.

 

യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ കലാമേള വേദിയുടെ വിലാസം:-

 

Dean Trust Wigan,

 

Greenhey,

 

Orrell,

 

Wigan

 

WN5 0DQ.

അലക്‌സ് വര്‍ഗീസ്

(യുക്മ നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.