CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Minutes 46 Seconds Ago
Breaking Now

ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാര്‍ജ് ചെയ്യാനുമായി 9 ദിവസം അവധി ; ഞെട്ടിച്ച് ഇ കോമേഴ്‌സ് കമ്പനി

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ മീശോയാണ് ഈ അവധി നല്‍കിയിരിക്കുന്നത്.

രാജ്യത്തെ വിവിധ കോര്‍പ്പറേറ്റ് കമ്പനികളിലെ അമിത ജോലി ഭാരവും മാനസിക സമ്മര്‍ദവും അടുത്ത കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ആ ചര്‍ച്ച വളരെ സജീവമായിരിക്കെയാണ് സ്വന്തം ജീവനക്കാര്‍ക്ക് റിഫ്രഷ് ചെയ്യാനും സ്വയം റീചാര്‍ജ് ചെയ്യാനുമായി ഒരു കമ്പനി ഒമ്പത് ദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ മീശോയാണ് ഈ അവധി നല്‍കിയിരിക്കുന്നത്.

ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് അവധി. ഈ ദിവസങ്ങളില്‍ കമ്പനിയില്‍ നിന്ന് ആരും ജീവനക്കാരെ എന്തെങ്കിലും കാര്യം പറഞ്ഞ് ഒരുതരത്തിലും ബുദ്ധിമുട്ടിക്കില്ല.

വില്‍പന രംഗത്ത് ഈ വര്‍ഷം മികച്ച പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെയാണ് അവധി പ്രഖ്യാപിച്ചത്.

ഈ വര്‍ഷം നാലാം തവണയാണ് ജീവനക്കാര്‍ക്ക് കമ്പനി പ്രത്യേക അവധി നല്‍കുന്നത്. ജോലിയും ജീവിതവും തമ്മില്‍ സന്തുലനം വേണമെന്നാണ് മീശോയുടെ നയം. അവധി ദിവസങ്ങളില്‍ ഒരു തരത്തിലുള്ള ഫോണ്‍ കോളോ സന്ദേശമോ ഒന്നുമുണ്ടാകില്ല.

മീശോയുടെ ഈ തീരുമാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി. പ്രശംസാവചനങ്ങള്‍ കൊണ്ട് മീശോയെ പൊതിയുകയാണ് നെറ്റിസണ്‍സ്.

 




കൂടുതല്‍വാര്‍ത്തകള്‍.