CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Minutes 37 Seconds Ago
Breaking Now

തമിഴ്നാട്ടില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; 13 കോച്ചുകള്‍ പാളം തെറ്റി; രണ്ടു കോച്ചുകള്‍ക്ക് തീപിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

അപകടത്തെ തുടര്‍ന്ന് ചെന്നൈ - ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു.

തിരുവള്ളൂവര്‍ കവരൈപേട്ടയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റി. 2 കോച്ചുകള്‍ക്ക് തീപിടിച്ചു. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

മൈസൂര്‍ - ദര്‍ബാംഗ ഭാഗമതി എക്സ്പ്രസ് ട്രെയിന്‍ (12578) നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതര്‍ പറഞ്ഞു. റെയില്‍വേ പോലീസും ഫയര്‍ഫോഴ്സും സ്ഥലത്ത് എത്തി.

തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തെ തുടര്‍ന്ന് ചെന്നൈ - ഗുമ്മിടിപൂണ്ടി പാതയില്‍ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനായി ആരക്കോണത്തുനിന്നും 30 അംഗ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ അപകടം നടന്ന സ്ഥലത്ത് എത്തി.

 




കൂടുതല്‍വാര്‍ത്തകള്‍.