CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Minutes 57 Seconds Ago
Breaking Now

കടുത്ത വയറുവേദന: യുവാവിന്റെ ചെറുകുടലില്‍ നിന്നും കണ്ടെത്തിയത് മൂന്ന് സെന്റീമീറ്റര്‍ നീളമുള്ള ജീവനുള്ള പാറ്റ

രോഗി ഭക്ഷണം കഴിക്കുമ്പോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോള്‍ വായിലൂടെ ഉള്ളില്‍ കയറിയിരിക്കാനോ ഉള്ള സാധ്യതയാണ് ഡോക്ടര്‍ ചൂണ്ടിക്കാണിച്ചത്.

യുവാവിന്റെ ചെറുകുടലില്‍ നിന്ന് ജീവനുള്ള പാറ്റയെ പുറത്തെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യുവാവിന് കടുത്ത വയറുവേദനയും ഭക്ഷണം ദഹിക്കുന്നതില്‍ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ചെറുകുടലില്‍ നിന്ന് മൂന്ന് സെന്റീമീറ്റര്‍ വലിപ്പമുള്ള ജീവനുള്ള പാറ്റയെ നീക്കം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

വസന്ത് കുഞ്ചിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നൂതന എന്‍ഡോസ്‌കോപ്പിക് ടെക്‌നിക്കുകള്‍ ഉപയോഗിച്ചാണ് പാറ്റയെ നീക്കം ചെയ്തതെന്ന് മെഡിക്കല്‍ സംഘത്തെ നയിച്ച ഗ്യാസ്‌ട്രോഎന്‍ട്രോളജിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ശുഭം വാത്സ്യ പറഞ്ഞു. രോഗി ഭക്ഷണം കഴിക്കുമ്പോള്‍ പാറ്റയെ വിഴുങ്ങിയതോ, ഉറങ്ങുമ്പോള്‍ വായിലൂടെ ഉള്ളില്‍ കയറിയിരിക്കാനോ ഉള്ള സാധ്യതയാണ് ഡോക്ടര്‍ ചൂണ്ടിക്കാണിച്ചത്.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.