CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 53 Seconds Ago
Breaking Now

യുവത്വവും വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി സമീക്ഷ ഏരിയാ കമ്മിറ്റികള്‍ ; ദേശീയ സമ്മേളനം 30ന് ബിര്‍മിങ്ഹാമില്‍

സമീക്ഷ യുകെ ഏഴാം ദേശീയ സമ്മേളനത്തിന്റെ ഭാഗമായ ഏരിയ സമ്മേളനങ്ങള്‍ പൂര്‍ത്തിയായി.  വെയില്‍സ്, ബിര്‍മിങ്ഹാം ഏരിയാ സമ്മേളനങ്ങളാണ് ഏറ്റവും ഒടുവില്‍ സമാപിച്ചത്. ഈ മാസം പത്തിന് മാഞ്ചസ്റ്ററിലായിരുന്നു ആദ്യ ഏരിയ സമ്മേളനം. കഴിഞ്ഞ കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സമ്മേളനങ്ങള്‍ വിലയിരുത്തി. യൂണിറ്റ് സമ്മേളനങ്ങളില്‍ നിന്നും ലഭിച്ച ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്തു. പുതിയ കാലത്തിനൊത്ത് ഭാവി പരിപാടികള്‍ രൂപപ്പെടുത്തി. പങ്കാളിത്തത്തില്‍ മുന്‍ സമ്മേളനങ്ങളെ കവച്ചുവെയ്ക്കുന്നതായിരുന്നു ഇത്തവണത്തേത്. ഓരോ ഏരിയാ കമ്മിറ്റികള്‍ക്കും പുതിയ നേതൃത്വം നിലവില്‍ വന്നു. അനുഭവ സമ്പത്തും യുവത്വവും ചേര്‍ന്ന കമ്മിറ്റികളില്‍ വനിതാ പ്രാതിനിധ്യവും ഉറപ്പാക്കി. പ്രവര്‍ത്തന സൗകര്യത്തിനായി നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പുതിയ ഏരിയ കമ്മറ്റി രൂപീകരിച്ചു. ഇതോടെ നാഷണല്‍ കമ്മിറ്റിക്ക് കീഴിലുള്ള ഏരിയ കമ്മിറ്റികളുടെ എണ്ണം അഞ്ചായി.മാഞ്ചസ്റ്റര്‍ ഏരിയ സെക്രട്ടറിയായി ഷിബിന്‍ കാച്ചപ്പള്ളിയേയും ജോയിന്റ് സെക്രട്ടറിയായി സ്വരൂപ് കൃഷ്ണനെയും തെരഞ്ഞെടുത്തു. ആതിര രാമകൃഷ്ണനാണ് നോര്‍ത്തേണ്‍ അയര്‍ലണ്ട് ഏരിയ സെക്രട്ടറി. രഞ്ജു രാജുവാണ് ജോയിന്റ് സെക്രട്ടറി.

ലണ്ടന്‍ ഏരിയ സെക്രട്ടറിയായി അല്‍മിഹറാജും ജോയിന്റ് സെക്രട്ടറിയായി അജീഷ് ഗണപതിയാടനും ലണ്ടന്‍ ഏരിയ കമ്മിറ്റിയെ നയിക്കും. വെയില്‍സ് കമ്മിറ്റിയുടെ പുതിയ സെക്രട്ടറിയായി അഖില്‍ ശശിയും ജോയിന്റ് സെക്രട്ടറിയായി ഐശ്വര്യ നിഖിലും ചുമതലയേറ്റു. മണികണ്ഠന്‍ കുമാരനും ഏരിയ സെക്രട്ടറിയായും, ജോയിന്റ് സെക്രട്ടറിയായി ബിപിന്‍ ഫിലിപ്പുമാണ് ബിര്‍മിങ്ഹാം കമ്മിറ്റിയുടെ പുതിയ

നേതൃത്വം. ഈ മാസം 30ന് ബിര്‍മിങ്ഹാമിലെ ഹോളി നെയിം പാരിഷ് സെന്റര്‍ ഹാളിലാണ് ഏഴാമത് സമീക്ഷ യുകെ ദേശീയ സമ്മേളനം. സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ടീച്ചര്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമീക്ഷയുടെ 33 യൂണിറ്റുകളില്‍ നിന്നായി ഇരുന്നൂറോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ എംബി രാജേഷ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.

 

 

 

നാഷണല്‍ സെക്രട്ടേറിയറ്റ്

സമീക്ഷ യുകെ

 

 




കൂടുതല്‍വാര്‍ത്തകള്‍.