മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ മുകളില്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തിയ ആള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റില്‍ മുണ്ഡലി ?ഗ്രാമത്തിലെ ഇന്ദെസാര്‍ അലി എന്നയാളെയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് പൊലീസ് പിടികൂടിയത്.
ഥാറിന് മുകളില്‍ ഇയാള്‍ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വിഡിയോ സമൂഹികമാധ്യങ്ങളില്‍ വൈറലായി മാറിയിരുന്നു. എസ്യുവിയുടെ റൂഫിലേക്ക് ഇയാള്‍ മണ്‍വെട്ടി കൊണ്ട് മണ്ണ് കയറ്റി ഇടുന്നതും പിന്നീട് വാഹനവുമായി ഇയാള്‍ അമിതവേ?ഗത്തില്‍ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.
അഭ്യാസത്തിന്റെ വിഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് എസ്യുവിയും ഡ്രൈവറേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.