CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 32 Minutes 25 Seconds Ago
Breaking Now

നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ളഷ് അടിച്ച നിലയില്‍

ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്.

കര്‍ണാടകയില്‍ നവജാത ശിശുവിനെ ആശുപത്രിയിലെ ടോയ്ലറ്റിലെ ക്ലോസറ്റിലിട്ട് ഫ്ളഷ് അടിച്ച നിലയില്‍. കര്‍ണാടക രാമനാഗര ജില്ലയിലെ ദയാനന്ദ സാഗര്‍ ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലുള്ള ശുചിമുറിയിലാണ് കുട്ടിയെ ഫ്ളഷ് ചെയ്ത നിലയില്‍ കണ്ടെത്തിയത്. കക്കൂസില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ക്രൂരകൃത്യം പുറം ലോകമറിഞ്ഞത്.

തുണിയോ മറ്റെന്തെങ്കിലും വസ്തുക്കളോ തടഞ്ഞതാകാം കാരണമെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രാഥമിക നിഗമനം. തുടര്‍ന്ന് ബ്ലോക്ക് തടയാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് കുട്ടിയുടെ ശരീരം കണ്ടെത്തിയത്. ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ആശുപത്രിയുടെ ഭാഗമാണെങ്കിലും ശുചിമുറി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്. അതിനാല്‍ ആശുപത്രിയിലുള്ള രോഗികളില്‍ ആരെങ്കിലുമാണോ അതോ മറ്റാരെങ്കിലുമാണോ കൃത്യത്തിന് പിന്നിലെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ആശുപത്രിയിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ അമ്മ തന്നെയായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.