CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Minutes 31 Seconds Ago
Breaking Now

പ്രണയം നടിച്ച് നഗ്ന ദൃശ്യം പകര്‍ത്തി, യുവതിയെ ബലാത്സംഗം ചെയ്ത് ഭീഷണി; 25 കാരനെ 1500 കിലോമീറ്റര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്

എന്‍ആര്‍-ഐ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലെ സൂറത്തില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രണയം നടിച്ച് യുവതിയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി പൊലീസ്. ദില്ലിയില്‍ ഒരുമിച്ച് ജോലി ചെയ്യുന്ന യുവതിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ 25 കാരന്‍ കുല്‍ദീപിനെയാണ് പൊലീസ് 1500 കിലോമീറ്ററോളം പിന്തുടര്‍ന്ന് പിടികൂടിയത്. എന്‍ആര്‍-ഐ ക്രൈംബ്രാഞ്ച് സംഘം ഗുജറാത്തിലെ സൂറത്തില്‍ ഒളിവില്‍ താമസിച്ചിരുന്ന സ്ഥലത്തെത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ദില്ലി ബഗ്വാന്‍ പുരയില്‍ ജോലി ചെയ്യുന്നതിനിടെയാണ് കുല്‍ദീപ് പരാതിക്കാരിയായ യുവതിയുമായി അടുപ്പത്തിലാകുന്നത്. കുല്‍ദീപ് സഹപ്രവര്‍ത്തകയായ പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. പിന്നീട് പ്രണയം നടിച്ച് യുവതിയെ പലതവണ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. ലഹരി വസ്തുക്കള്‍ നല്‍കി മയക്കി പ്രതി യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി കൂടുതല്‍ ശാരീരികബന്ധത്തിന് നിര്‍ബന്ധിച്ചു. ഇതോടെയാണ് യുവതി താന്‍ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞത്.

ഇതോടെ യുവതി ബാദ്‌ലി പൊലീസില്‍ പരാതി നല്‍കി. തനിക്കെതിരെ പൊലീസ് കേസെടുത്തത് അറിഞ്ഞതോടെ കുല്‍ദീപ് ദില്ലിയില്‍ നിന്നും മുങ്ങി. അന്നുമുതല്‍ പൊലീസ് പ്രതിക്കായി അന്വഷണം നടത്തി വരികയായിരുന്നു. ഡിസംബര്‍ പതിനാറാം തീയതിയാണ് അന്വേഷണ സംഘത്തിന് പ്രതി ഗുജറാത്തിലെ സൂറത്തില്‍ ഒളിവില്‍ കഴിയുന്ന വിവരം ലഭിച്ചത്. ഇതോടെ അന്വേഷണ സംഘം സൂറത്തിലെത്തി. ഗുജറാത്ത് പൊലീസിന്റെ സഹായത്തോടെ ജയ് അംബേ നഗറില്‍ താമസിച്ചിരുന്ന വീട്ടില്‍ നിന്നും കുല്‍ദീപിനെ പിടികൂടുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ഡിയോറിയ ജില്ലക്കാരനാണ് പ്രതിയായ കുല്‍ദീപെന്ന്  ദില്ലി പൊലീസ് പറഞ്ഞു. എട്ടാം ക്ലാസ് വരെ പഠിച്ചിട്ടുള്ള ഇയാള്‍ കഴിഞ്ഞ 6 വര്‍ഷമായി ദില്ലിയിലെ ബവാനയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ ഒരു ഫാക്ടറിയില്‍ വെല്‍ഡറായി ജോലി ചെയ്തുവരുമ്പാഴാണ് യുവതിയുമായി അടുപ്പത്തിലായത്. കുല്‍ദീപിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് അറിയിച്ചു.

 

 




കൂടുതല്‍വാര്‍ത്തകള്‍.