പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദര്‍. തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ലെന്ന് തുറന്നുപറയുന്ന സംഭാഷണം പുറത്തുവന്നതോടെയാണ് ഖുശ്ബു വെട്ടിലായിരിക്കുന്നത്.
ഒരു മാധ്യമപ്രവര്‍ത്തകനുമായി ഖുശ്ബു സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി പരിപാടികളില്‍ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്ത്തകന് ചോദിച്ചപ്പോള്‍, തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും അറിയിക്കുകയെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. സംഭാഷണം പുറത്തുവന്നതോടെ അനുമതിയില്ലാതെ റെക്കോര്‍ഡ് ചെയ്തതിന് മാധ്യമപ്രവര്‍ത്തകനെതിരെ കേസ് നല്‍കാനൊരുങ്ങുകയാണ് ഖുശ്ബു.