CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 40 Minutes 26 Seconds Ago
Breaking Now

'അവര്‍ തുപ്പും, മൂത്രമൊഴിക്കും'; മഹാകുംഭമേളയില്‍ അഹിന്ദുക്കളുടെ കടകള്‍ വേണ്ടെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്

അഹിന്ദുക്കള്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കിയാല്‍ അവര്‍ മൂത്രമൊഴിച്ചും തുപ്പിവെച്ചും സ്ഥലം അശുദ്ധിയാക്കുമെന്നും രവീന്ദ്ര പുരി പറഞ്ഞു.

പ്രയാഗ് രാജിലെ കുംഭമേളയില്‍ അഹിന്ദുക്കള്‍ക്ക് കടകള്‍ തുറക്കാന്‍ അനുമതി നിഷേധിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്. കുംഭമേള നടക്കുന്ന പരിസരത്ത് ചായ, ജ്യൂസ്, പൂക്കള്‍ തുടങ്ങി പലവിധ വസ്തുക്കളുടെ വില്‍പന നടത്തിവരാറുണ്ട്. ഇക്കുറി വില്‍പനയില്‍ അഹിന്ദുക്കളായ കച്ചവടക്കാര്‍ക്ക് അനുമതി നല്‍കരുതെന്നാണ് അഖില ഭാരതീയ അഖാഡ പരിഷത്ത് നേതാവ് മഹന്ത് രവീന്ദ്ര പുരിയുടെ നിര്‍ദേശം.

അഹിന്ദുക്കള്‍ക്ക് കച്ചവടം നടത്താന്‍ അനുമതി നല്‍കിയാല്‍ അവര്‍ മൂത്രമൊഴിച്ചും തുപ്പിവെച്ചും സ്ഥലം അശുദ്ധിയാക്കുമെന്നും രവീന്ദ്ര പുരി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ വികാരത്തെ വ്രണപ്പെടുത്തുന്നതാണ്. ഇത് തെറ്റായ സന്ദേശത്തിന് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുംഭമേള വൈവിധ്യത്തിന്റെ അതുല്യമായ കാഴ്ചയാണെന്ന് കഴിഞ്ഞ വര്‍ഷം നടത്തിയ അവസാന മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ആത്മീയ ഉത്സവങ്ങള്‍ ഇന്ത്യയുടെ നാനാത്വത്തില്‍ ഏകത്വമാണ് തുറന്നുകാട്ടുന്നത്. എവിടെയും ഒരുതരത്തിലുള്ള വിവേചനവും നടക്കുന്നില്ലെന്നും എല്ലാവരെയും ഒരേ പോലെയാണ് കാണുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഹന്ത് രവീന്ദ്ര പുരിയുടെ വിവാദ പരാമര്‍ശം. 2025 ജനുവരി 13 മുതലാണ് കുംഭമേള ആരംഭിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.