പ്രണയ പരാജയത്തെ തുടര്‍ന്ന് ശരീരത്തില്‍ ജലാറ്റിന് സ്റ്റിക് കെട്ടിവച്ച് സ്‌ഫോടനം നടത്തി 21 കാരന്‍ ജീവനൊടുക്കി. നാഗമംഗല സ്വദേശി രാമചന്ദ്രയാണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ബന്ധത്തിന് തടസ്സം നിന്നതിനെ തുടര്‍ന്ന് കലേനഹള്ളിയിലെ ഇവരുടെ വീടിന് മുന്നില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് ജീവനൊടുക്കിയത്. പാറമടയില്‍ സ്‌ഫോടനം നടത്താനുപയോഗിക്കുന്ന ജലാറ്റിന്‍ സ്റ്റിക്കാണ് ഉപയോഗിച്ചത്.
സംഭവ സ്ഥലത്തുവച്ചു തന്നെ രാമചന്ദ്ര മരിച്ചു. ഫോറന്‍സിക് സംഘം സ്ഥലം പരിശോധിച്ച് തെളിവെടുത്തു. നാഗമംഗല പൊലീസ് കേസെടുത്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ രാമചന്ദ്രയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. തുടര്‍ന്ന് വിചാരണ തടവിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്.