കേരളത്തെ അധിക്ഷേപിച്ച് മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെ. കേരളം മിനി പാകിസ്താനെന്നാണ് മന്ത്രിയുടെ വിദ്വേഷ പ്രസംഗം. കേരളം മിനി പാകിസ്താന്‍ ആയതുകൊണ്ടാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിജയിച്ചത്. കേരളത്തില്‍ ന്യൂനപക്ഷ വോട്ടിന്റെ ബലത്തിലാണ് ഇവര്‍ വിജയിച്ചതെന്നും നിതീഷ് റാണെ പറഞ്ഞു. പൂനെയില്‍ നടന്ന പൊതുയോഗത്തിലാണ് റാണെയുടെ വിദ്വേഷ പരാമര്‍ശം.
നിരന്തരം വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നതില്‍ കുപ്രസിദ്ധനാണ് റാണെ. അദ്ദേഹം പരിപാടിയില്‍ പ?ങ്കെടുക്കു?ന്നുണ്ടെങ്കില്‍ പ്രകോപന പ്രസ്താവന നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് മഹാരാഷ്ട്ര പൊലീസ് പരിപാടിയുടെ സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് വകവെയ്ക്കാതെയാണ് കേരളത്തിനെതിരെ നിതീഷ് റാണെയുടെ വിദ്വേഷ പരാമര്‍ശം.