തിരുവനന്തപുരം കരകുളത്തെ എഞ്ചിനീയറിംഗ് കോളേജില്‍ കണ്ടെത്തിയ കത്തിക്കരിഞ്ഞ മൃതദേഹം കോളേജ് അബ്ദുള്‍ അസീസ് താഹയുടേത് തന്നെയെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണിലെ ഗാലറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി.
മരണമല്ലാതെ മറ്റൊരു വഴിയില്ലാണ് കുറിപ്പില്‍ പറയുന്നത്. ഇത് നേരത്തെ തയ്യാറാക്കിയ കുറിപ്പാണെന്ന് പൊലീസ് വ്യക്തമാക്കി. മൊബൈല്‍ ഫോണില്‍ നിന്ന് മറ്റ് ദൃശ്യങ്ങള്‍ ഒന്നും കണ്ടെടുക്കാനായില്ല. ഒരാഴ്ചക്കകം ഡിഎന്‍എ ഫലമെത്തും. കൂടുതല്‍ വ്യക്തതക്കായി ഡിഎന്‍എ ഫലം കാത്തിരിക്കുകയാണ് അധികൃതര്‍.