CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 15 Minutes 55 Seconds Ago
Breaking Now

ഉമാ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു.

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന അപകടത്തില്‍ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. പരിക്കേറ്റ ഉമാ തോമസ് എംഎല്‍എയെ ഒന്ന് കാണാനോ, ആ സംഭവത്തില്‍ ഖേദിക്കുന്നുവെന്ന് പ്രതികരിക്കാനോ പോലും ദിവ്യ ഉണ്ണിക്ക് മനസുണ്ടായില്ല എന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം.

മാധ്യമങ്ങള്‍ ആദ്യഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാ പ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും, സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായി എന്നും ഗായത്രി വര്‍ഷ പ്രതികരിച്ചു.

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. അതേസമയം, ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ദിവസം നടി അമേരിക്കയിലേക്ക് തിരിച്ചത്. കേസിലെ പ്രതികളുടെ മൊഴിയെടുത്ത ശേഷം ആവശ്യമെങ്കില്‍ ദിവ്യ ഉണ്ണിയെ തിരികെ വിളിപ്പിക്കാനാണ് പൊലീസ് തീരുമാനം.

 

 




കൂടുതല്‍വാര്‍ത്തകള്‍.