CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 26 Minutes 17 Seconds Ago
Breaking Now

ഉമ തോമസ് വീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്; വേദിയില്‍ കാല്‍ വെയ്ക്കാന്‍ സ്ഥലമില്ലായിരുന്നുവെന്ന് വ്യക്തം

വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു.

ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കലൂരിലെ നൃത്തപരിപാടിക്കിടെ തൃക്കാക്കര എംഎല്‍എ ഉമാ തോമസ് വേദിയില്‍ നിന്നും വീഴുന്നതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉമ തോമസ് വന്ന് ആദ്യം കസേരയില്‍ ഇരിക്കുന്നതും പിന്നാലെ സംഘാടകരില്‍ ഒരാളായ സിജോയ് വര്‍ഗീസ് അടുത്ത കസേരയിലേക്ക് മാറാന്‍ നിര്‍ദേശിക്കുന്നതും വിഡിയോയിലുണ്ട്. ഇതിനായി കസേരയില്‍ നിന്ന് എഴുന്നേറ്റ് വശത്തുനിന്ന സ്ത്രീയെ മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ കാലിടറുകയായിരുന്നു.

വീഴാന്‍ പോകുന്നതിനിടെ റിബണ്‍ കെട്ടിവച്ച കമ്പിയില്‍ പിടിക്കുന്നുണ്ടെങ്കിലും റിബണ്‍ കെട്ടിയ സ്റ്റാന്‍ഡിനൊപ്പം എംഎല്‍എ താഴേക്ക് പതിക്കുകയായിരുന്നു. ആകെ ചെറിയ സ്ഥലം മാത്രമാണ് വേദിയില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലപരിമിധിയും ഉറപ്പുള്ള ബാരിക്കേടും ഇല്ലാത്തതാണ് അപകടകാരണമെന്ന് ദൃശ്യത്തില്‍ വ്യക്തമാണ്. സംഘാടനത്തിലെ പിഴവ് വ്യക്തമാക്കുന്ന ദൃശ്യമാണ് പുറത്ത് വരുന്നത്.

നിലവില്‍ ഉമാ തോമസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.