CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 7 Minutes 36 Seconds Ago
Breaking Now

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതി'; മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി ഗണേഷ് കുമാര്‍

ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ട്. അതില്‍ മാറ്റം വരുത്തണോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടത്. ഭരണാധികാരികള്‍ക്ക് നിര്‍ദേശങ്ങള്‍ ഉണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശങ്ങളെ തള്ളിക്കൊണ്ടാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. 

ആര്‍ടിഒ ഓഫീസുകളില്‍ പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കുന്നത് ഉച്ചവരെ മാത്രമാണെന്നും ഉച്ചക്ക് ശേഷം ഉദ്യോഗസ്ഥര്‍ ഫയലുകള്‍ തീര്‍പ്പാക്കണമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരു ഫയലും അഞ്ച് ദിവസത്തിന് കൂടുതല്‍ പിടിച്ചു വയ്ക്കാന്‍ പാടില്ല. ഫയല്‍ പിടിച്ചു വച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും തീരുമാനം മന്ത്രിക്കും ബാധകമാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. 

 




കൂടുതല്‍വാര്‍ത്തകള്‍.