CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 10 Minutes 46 Seconds Ago
Breaking Now

തൃശൂരിലെ യുവാവിന്റെ കൊലപാതകം; പ്രതികളായ വിദ്യാര്‍ഥികള്‍ ലഹരിക്ക് അടിമകള്‍

സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു.

പുതുവത്സര രാത്രി തൃശ്ശൂര്‍ തെക്കിന്‍കാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തില്‍ പതിനാലും പതിനാറും വയസുള്ള വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുത്തിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കത്തി വിദ്യാര്‍ഥികളുടേത് തന്നെയെന്നും പൊലീസ്. ഒമ്പതാം ക്ലാസില്‍ വച്ച് മുമ്പ് സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിലായിരുന്നു നടപടി.

കൊലപാതകത്തില്‍ അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കുത്തിക്കൊന്നത്. സംഭവത്തില്‍ കുട്ടികളുടെ പശ്ചാത്തലവും ലഹരി ഉപയോഗവും അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്നു കുട്ടികളുമായി ലിവിന്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. പിന്നാലെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ ലിവിനെ കുത്തുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം.

 




കൂടുതല്‍വാര്‍ത്തകള്‍.