സ്വകാര്യ സന്ദേശങ്ങളും വീഡിയോകളും ഫോട്ടോകളും പുറത്തുവിടുമെന്ന് അമ്മാവന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ 24 കാരിയായ യുവതി ആത്മഹത്യ ചെതെന്ന് പൊലീസ് പറഞ്ഞു. ന?ഗരത്തിലെ പ്രധാന ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹാസി എസ് സിംഗ് എന്ന യുവതിയാണ് മരിച്ചത്. സംഭവത്തില്‍ വൈറ്റ്ഫീല്‍ഡ് ഡിവിഷനു കീഴിലുള്ള എച്ച്എഎല്‍ പൊലീസ് ഇന്‍ഷുറന്‍സ് ഏജന്റായ പ്രവീണ്‍ സിങ്ങിനെ (42) അറസ്റ്റ് ചെയ്തു.
ഭാര്യ വഴി സുഹാസിയുടെ അമ്മാവനാണ് പ്രവീണ്‍. ജനുവരി 12 ന് രാത്രി 8 മണിയോടെ കുണ്ടലഹള്ളി മെട്രോ സ്റ്റേഷന് സമീപമുള്ള രാധ ഹോട്ടലില്‍ വെച്ച് സുഹാസി പ്രവീണിനെ കണ്ടിരുന്നുവെന്നും ഇരുവരും ഏറെനേരം സംസാരിച്ചെന്നും പൊലീസ് പറയുന്നു. തുടര്‍ച്ചയായ പീഡനത്തില്‍ മനംനൊന്താണ് സുഹാസി പെട്രോള്‍ ഉപയോഗിച്ച് ഹോട്ടല്‍ മുറിയില്‍ തീകൊളുത്തിയത്.
പ്രവീണ്‍ യുവതിയെ രക്ഷിക്കാന്‍ ശ്രമിക്കുകയും വിക്ടോറിയ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എങ്കിലും മരണത്തിന് കീഴടങ്ങി. പ്രവീണിനും നിരാസ പൊള്ളലേറ്റു. സുഹാസിയും പ്രവീണും തമ്മില്‍ നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച സൂചന. സുഹാസി ആറുവര്‍ഷമായി ചന്നസാന്ദ്രയില്‍ മുത്തശ്ശിമാര്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും മാതാപിതാക്കള്‍ കലേന അഗ്രഹാരയിലാണെന്നും എഫ്ഐആറില്‍ പറയുന്നു. സുഹാസിക്ക് 19 വയസ്സുള്ള ഒരു സഹോദരിയുണ്ട്. കെആര്‍ പുരത്ത് താമസിച്ചിരുന്ന പ്രവീണിനെയും ഭാര്യ സന്ധ്യയെയും പതിവായി സന്ദര്‍ശിച്ചിരുന്നു. അവധി ദിവസങ്ങളില്‍ സുഹാസി പ്രവീണിനും സന്ധ്യയ്ക്കുമൊപ്പം പലപ്പോഴും യാത്ര പോയിരുന്നതായി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു.
അടുത്തിടെ, സുഹാസി മറ്റൊരാളെ കാണാന്‍ തുടങ്ങിയതോടെ പ്രവീണ്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും വീഡിയോയും ചിത്രങ്ങളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ജനുവരി 13ന് കുടുംബ സുഹൃത്ത് നവനാഥ് പാട്ടീല്‍ വിവരം അറിയിക്കുന്നത് വരെ സുഹാസിയുടെ മാതാപിതാക്കള്‍ പീഡന വിവരം അറിഞ്ഞിരുന്നില്ല.
എന്നാല്‍, പ്രവീണ്‍ സിങ്ങിന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയില്‍ നിന്ന് സുഹാസിയുടെ സ്വകാര്യ ഫോട്ടോകളോ വീഡിയോകളോ കണ്ടെത്താനായില്ലെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പരിശോധനകള്‍ക്കായി ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.