CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 41 Minutes 35 Seconds Ago
Breaking Now

താനൂരിലെ പെണ്‍കുട്ടികളെ സിഡബ്ല്യൂസി കെയര്‍ ഹോമിലേക്ക് മാറ്റി; കൗണ്‍സിലിങ്ങിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും

തിരൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ പെണ്‍കുട്ടികളെ ഹാജരാക്കിയിരുന്നു.

താനൂരില്‍ നിന്നും കാണാതായി മുംബൈയില്‍ നിന്നും കണ്ടെത്തിയ പെണ്‍കുട്ടികളെ സിഡബ്ല്യൂസി കെയര്‍ ഹോമിലേക്ക് മാറ്റി. വിശദമായ കൗണ്‍സിലിങ്ങിന് ശേഷമായിരിക്കും വീട്ടുകാര്‍ക്ക് വിട്ട് നല്‍കുക. ഇന്നലെ ഉച്ചയോടെ നാട്ടിലെത്തിച്ച കുട്ടികളുടെ മൊഴി പൊലീസും സിഡബ്ല്യൂസിയും രേഖപ്പെടുത്തിയിരുന്നു.

തിരൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷം തവനൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ പെണ്‍കുട്ടികളെ ഹാജരാക്കിയിരുന്നു. താനൂര്‍ എസ് ഐ സുജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘമാണ് പെണ്‍കുട്ടികളെ മുംബൈയില്‍ നിന്ന് തിരൂരിലേക്ക് എത്തിച്ചത്.

കുട്ടികള്‍ മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍ എത്തിയത് യാദൃശ്ചികമായാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അതെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് നാടുവിടാന്‍ സഹായം ചെയ്തുകൊടുത്ത എടവണ്ണ സ്വദേശി അക്ബര്‍ റഹീമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പിന്തുടരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാണാതയ സംഭവവുമായി ബന്ധപ്പെട്ടുളള കുട്ടികളുടെ ഫോട്ടോ, വീഡിയോ ദൃശ്യങ്ങള്‍, തിരിച്ചറിയുന്ന വിധത്തിലുളള മറ്റ് വിവരങ്ങള്‍ എന്നിവയും കുട്ടികള്‍ക്ക് മാനസിക പ്രയാസങ്ങളുണ്ടാക്കുന്ന പരാമര്‍ശങ്ങളും പ്രചരിപ്പിക്കരുത് എന്ന പൊലീസ് പറഞ്ഞു. ഇക്കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രചരിപ്പിക്കുന്നത് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കുറ്റകരമാണെന്ന് താനൂര്‍ ഡിവൈഎസ്പി പി പ്രമോദ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.