എമ്പുരാന്‍ സിനിമാ വിവാദത്തില്‍ പ്രതികരണവുമായി നടനും അഭിഭാഷകനുമായ അഡ്വ. സി ഷുക്കൂര്‍. വിവാദത്തില്‍ വേണ്ടത്ര പിന്തുണ തിരക്കഥാകൃത്തിനും സംവിധായകനും നടനും സിനിമാ മേഖലയില്‍ നിന്നും ലഭിച്ചില്ലെന്ന സംസാരം സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലുണ്ടെയെന്ന് അഡ്വ. സി ഷുക്കൂര്‍ പ്രതികരിച്ചു. സൊസൈറ്റിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ പല സമ്മര്‍ദ്ദങ്ങളും ഉണ്ടാവും. സെന്‍സര്‍ബോര്‍ഡ് സിനിമ കണ്ടില്ലെന്ന് പറയുന്നത് തമാശയായിട്ടാണ് തോന്നുന്നതെന്നും ഷുക്കൂര്‍ വക്കീല്‍ പറഞ്ഞു.
സിനിമ ഒരുദിവസം കൊണ്ട് ഉണ്ടാവുന്നതല്ല. മോഹന്‍ലാല്‍ സിനിമയില്‍ പറയുന്ന ഓരോ വാക്കും പ്രധാനപ്പെട്ടതാണ്. എല്ലാവരും കൂടിയായിലോചിച്ച ശേഷമാണ് ചിത്രീകരണം ആരംഭിക്കുന്നത്. എമ്പുരാന്‍ കണ്ടതാണ്. സിനിമയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യണം. അനാവശ്യമായി സിനിമയുടെ മേല്‍ സെന്‍സറിംഗ് നടത്തേണ്ടതില്ല. സാമൂഹിക ഐക്യവും സൗഹാര്‍ദവും തകര്‍ക്കുന്ന നിലയില്‍ സിനിമയെടുക്കാതിരിക്കാനുള്ള ഉത്തരവാദിത്തം സിനിമാ പ്രവര്‍ത്തകര്‍ കാണിക്കണമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു എമ്പുരാന്‍ തിയേറ്ററുകളില്‍ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചിത്രത്തിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ പ്രിയപ്പെട്ടവര്‍ക്ക് ഉണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ത്ഥമായ ഖേദമുണ്ടെന്ന് വ്യക്തമാക്കി മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിപ്പുമായി എത്തിയിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ പൃഥ്വിരാജും ആന്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. തുടര്‍ച്ചയായ സംഘപരിവാര്‍ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയത്.