CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
35 Minutes 30 Seconds Ago
Breaking Now

കോഴിക്കോട് നിന്ന് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി; കുട്ടിയെ കണ്ടെത്തിയത് പൂനെയില്‍ നിന്ന്

ബിഹാറിലും ഝാര്‍ഖണ്ഡിലും പൂനെയിലും കുട്ടിയ്ക്കായി അന്വേഷണം നടത്തിയിരുന്നു

കോഴിക്കോട് സൈനിക സ്‌കൂള്‍ ഹോസ്റ്റലില്‍ നിന്ന് കാണാതായ 13കാരനെ പൂനെയില്‍ നിന്ന് കണ്ടെത്തി. തിങ്കളാഴ്ചയാണ് മലാപ്പറമ്പിലെ വേദവ്യാസ സൈനികസ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്. ബിഹാര്‍ സ്വദേശിയാണ് വിദ്യാര്‍ത്ഥി. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്തിയത്.

ബിഹാറിലും ഝാര്‍ഖണ്ഡിലും പൂനെയിലും കുട്ടിയ്ക്കായി അന്വേഷണം നടത്തിയിരുന്നു. പുലര്‍ച്ചെ ഹോസ്റ്റലില്‍നിന്ന് ആയിരുന്നു കുട്ടിയെ കാണാതായത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ കുട്ടിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതാണ് കേസില്‍ വഴിത്തിരിവായത്. തിങ്കളാഴ്ച 11 മണിയോടെ പാലക്കാട് റെയില്‍വേ സ്റ്റേഷനിലും കുട്ടിയെത്തിയതായി പിന്നാലെ കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ പൂനെയില്‍ നിന്ന് കണ്ടെത്തിയത്. ഹോസ്റ്റലിലെ ഒന്നാം നിലയില്‍നിന്ന് ലൈനില്‍ തൂങ്ങിയാണ് കുട്ടി താഴേക്ക് ഇറങ്ങിയത്.

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.