കളക്ടര്‍ എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. നിര്‍ണായക തീരുമാനം ഇന്നെടുക്കുന്നുവെന്ന് സൂചിപ്പിക്കുന്ന പോസ്റ്റാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ കളക്ടര്‍ പങ്കുവെച്ചിരിക്കുന്നത്. 'ആ തീരുമാനം ഇന്ന് എടുക്കുന്നു' എന്ന് മാത്രമാണ് പോസ്റ്റിലുള്ളത്. കൂടെ റോസപൂവിതളുടെ ചിത്രവും നല്‍കിയിട്ടുണ്ട്. 'സംതിങ് ന്യൂ ലോഡിങ്ങ്' എന്ന് ഹാഷ്ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്.
രാജി സൂചനയാണെന്ന് കമന്റ് ബോക്സില്‍ നിരവധി പേര്‍ അഭിപ്രായപ്പെട്ടു. രാജിവെയ്ക്കരുതെന്നും സര്‍വീസില്‍ തുടരണമെന്നും പലരും കമന്റുകളിലൂടെ അഭ്യര്‍ത്ഥിച്ചു. പുതിയ തീരുമാനത്തിന് ആശംസകള്‍ അറിയിച്ചുകൊണ്ടും ഒരു വിഭാഗം എത്തി. എന്നാല്‍ ഇത് ഏപ്രില്‍ ഫൂള്‍ പോസ്റ്റാണെന്ന് ചിലരുടെ അഭിപ്രായം.
എന്‍ പ്രശാന്തിന്റെ സസ്പെന്‍ഷന്‍ ആറു മാസം കഴിഞ്ഞിട്ടുണ്ട്. സസ്പെന്‍ഷന്‍ റിവ്യു കമ്മിറ്റി റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. സസ്പെന്‍ഷന്‍ ദീര്‍ഘിപ്പിക്കാനുള്ള ശുപാര്‍ശയാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.