CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 57 Minutes 11 Seconds Ago
Breaking Now

'സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റി, വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നത്; സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലീം സമുദായത്തിനും എതിരല്ല'; സിറോ മലബാര്‍ സഭ

സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു.

വഖഫ് നിയമ ഭേദഗതി ബില്‍ മുനമ്പം ജനതയ്ക്ക് ആശ്വാസം നല്‍കുന്നതെന്ന് സിറോ മലബാര്‍ സഭ. സര്‍ക്കാര്‍ ഉത്തരവാദിത്വം നിറവേറ്റിയെന്ന് സഭാ വക്താവ് ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു. ഭേദഗതിക്കുള്ള പിന്തുണ രാഷ്ട്രീയ കക്ഷികള്‍ക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും എന്നാല്‍ ന്യൂനപക്ഷ അവകാശങ്ങളുടെ മേല്‍ കടന്ന് കയറ്റം ഉണ്ടാകരുതെന്നും ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിനും മുസ്ലീം സമുദായത്തിനും സിറോ മലബാര്‍ സഭ എതിരല്ലെന്നും ഇന്ത്യന്‍ ഭരണഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും ഫാദര്‍ ആന്റണി വടക്കേക്കര പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.