മലപ്പുറം മഞ്ചേരിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരുടെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്. നാല് പേരെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു റെയ്ഡ്. അഞ്ച് വീടുകളിലാണ് എന്‍ഐഎ റെയ്ഡ് നടത്തിയത്. കൊച്ചി എന്‍ഐഎയാണ് റെയ്ഡ് നടത്തിയത്.
ചെങ്ങര, മംഗലശേരി, കിഴക്കേത്തല, ആനക്കോട്ടുപുറം എന്നിവിടങ്ങളിലായിരുന്നു എന്‍ഐഎ റെയ്ഡ്. എസ്ഡിപിഐ പ്രവര്‍ത്തകരായ ശിഹാബ്, സൈദലവി, ഖാലിദ്, ഷംനാദ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പഴയടത്ത് ഷംനാദിന്റെ വീട്ടിലും റെയ്ഡ് നടത്തിയെങ്കിലും ഇയാള്‍ ഇവിടെ വീട്ടില്‍ ഉണ്ടായിരുന്നില്ല.