CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 17 Seconds Ago
Breaking Now

'വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേള്‍വിക്കാരന്‍, ആശുപത്രിയില്‍ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ലെന്നാണ് സിറാജുദ്ദീന്‍ പറഞ്ഞത് ', തുറന്നുപറഞ്ഞു സുഹൃത്ത്

അസ്മയുടെ മുമ്പുള്ള പ്രസവങ്ങള്‍ വീട്ടില്‍ വച്ച് തന്നെയായിരുന്നു.

മലപ്പുറത്ത് വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ സിറാജുദ്ദീനെതിരെ വെളിപ്പെടുത്തലുമായി സുഹൃത്ത്. വീട്ടു പ്രസവങ്ങളെ ന്യായീകരിക്കുന്ന പ്രഭാഷണങ്ങളുടെ സ്ഥിരം കേള്‍വിക്കാരന്‍ ആയിരുന്നു സിറാജുദ്ദീന്‍ എന്ന് സുഹൃത്ത് നൗഷാദ് അഹ്‌സാനി പറഞ്ഞു

അസ്മയുടെ മുമ്പുള്ള പ്രസവങ്ങള്‍ വീട്ടില്‍ വച്ച് തന്നെയായിരുന്നു. വീട്ടില്‍ പ്രസവിക്കാന്‍ ഭാര്യയെ നിര്‍ബന്ധിക്കരുതെന്ന് പലതവണ സിറാജുദ്ദീനോട് പറഞ്ഞിരുന്നുവെന്നും നൗഷാദ് പറഞ്ഞു.

എന്നാല്‍ വീട്ടില്‍ വച്ച് പ്രസവിക്കാനുള്ള ആത്മവിശ്വാസം ദമ്പതികള്‍ക്ക് ഉണ്ടായിരുന്നു. ആശുപത്രിയില്‍ പോകുന്നത് അസ്മയ്ക്ക് ഇഷ്ടമല്ല എന്നാണ് സിറാജുദ്ദീന്‍ പറഞ്ഞിരുന്നതെന്നും നൗഷാദ് പറഞ്ഞു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.