CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 47 Seconds Ago
Breaking Now

കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ 6 വയസ്സുകാരന്‍ എര്‍ത്ത് വയറില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു, ദാരുണം

വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീന്‍.

കുഴിയാനയെ പിടിച്ചു കളിക്കുന്നതിനിടെ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. അമ്മ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയപ്പോഴായിരുന്നു ദാരുണ സംഭവം ഉണ്ടായത്.

വീടിന്റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീന്‍. എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി സെക്ഷന്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സോക്കറ്റിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ലൈവ് വയറില്‍ നിന്ന് എര്‍ത്തിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന് വൈദ്യുതി ബോര്‍ഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുക്കാനായില്ല. ഹാമിനും സഹോദരിയും ഒരാഴ്ച മുന്‍പാണ് അമ്മ വീട്ടില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.