CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 48 Seconds Ago
Breaking Now

പ്രവര്‍ത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്നവരെ പാര്‍ട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്തും ; നേതൃ മാറ്റം ഉണ്ടാകുമെന്ന് കെ മുരളീധരന്‍

എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

കോണ്‍ഗ്രസില്‍ കേരളത്തിലും നേതൃമാറ്റമുണ്ടാകുമെന്ന് കെ മുരളീധരന്‍. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. കെപിസിസി പ്രസിഡന്റിനെ മാറ്റുമെന്നത് തെറ്റായ പ്രചാരണമാണ്. കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മില്‍ നല്ല ബന്ധത്തിലാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

പ്രവര്‍ത്തിക്കാതെ പദവി മാത്രം കൊണ്ടുനടക്കുന്ന കുറേപ്പേര്‍ പാര്‍ട്ടിയിലുണ്ട്. അവരെയെല്ലാം മാറ്റിനിര്‍ത്തും. എഐസിസി നേതൃത്വത്തിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്. ഡിസിസികള്‍ക്ക് കൂടുതല്‍ ചുമതല നല്‍കണം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 20000 വോട്ട് ഭൂരിപക്ഷത്തിന് ജയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഒരു അവ്യക്തതയുമില്ല. ആരെ നിര്‍ത്തിയാലും പിന്തുണക്കുമെന്നാണ് പിവി അന്‍വര്‍ പറഞ്ഞത്. 

കേരളത്തില്‍ ലഹരി വ്യാപകമാകുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. ഒരു ഭാഗത്ത് ലഹരിക്കെതിരെ പ്രചാരണം നടത്തും മറുഭാഗത്ത് ലഹരി ഒഴുകുകയാണ്. വെള്ളപ്പള്ളിയുടെ മലപ്പുറം പരാമര്‍ശം തെറ്റാണ്. എകെ ആന്റണിയും ഗംഗാധരനും ജയിച്ചത് മലപ്പുറത്ത് നിന്നാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവന ഉപയോഗിച്ച് പലരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നുണ്ട്. അതിവിടെ വിലപ്പോവില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.