CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 50 Seconds Ago
Breaking Now

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

സിപിഎം പലതവണ തന്നെ കൊല്ലാന്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണ്.

സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരന്‍. പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഎമ്മിന്റെ പരിഹാസത്തിനെതിരെയാണ് കെ സുധാകരന്‍ മറുപടിയുമായി രംഗത്തെത്തിയത്. പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും എന്നായിരുന്നു സുധാകരന്‍ സിപിഎമ്മിന് മറുപടിയായി പറഞ്ഞത്.

സിപിഎം പലതവണ തന്നെ കൊല്ലാന്‍ ബോംബ് എറിഞ്ഞിട്ടുണ്ട്. പക്ഷെ താന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുകയാണ്. തങ്ങളോട് കളിച്ചാല്‍ തിരിച്ചടിക്കും. നിങ്ങളെ കളിപ്പിക്കാനും തങ്ങള്‍ക്കാകും. പൊലീസുകാര്‍ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കില്‍, അവരെയും കൈകാര്യം ചെയ്യേണ്ടിവരുമെന്നും കെ സുധാകരന്‍ പറഞ്ഞു.

യുദ്ധം ചെയ്യാന്‍ വന്നാല്‍ കോണ്‍ഗ്രസ് അവസാനത്തെ ആയുധം എടുക്കാന്‍ പോലും മടിക്കില്ലെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റിയതിന് പിന്നാലെയാണ് സിപിഎം പരിഹാസവുമായി രംഗത്തെത്തിയത്. പല്ലുകൊഴിഞ്ഞ സിംഹം എന്നായിരുന്നു കെ സുധാകരനെ പരിഹസിച്ചത്.

ഇതേ തുടര്‍ന്നാണ് സിപിഎമ്മിന് മറുപടിയുമായി സുധാകരനും എത്തിയത്.




കൂടുതല്‍വാര്‍ത്തകള്‍.