CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 38 Minutes 46 Seconds Ago
Breaking Now

'തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല; എംപി ആക്കിയത് കോണ്‍ഗ്രസ്, സാമാന്യ മര്യാദ കാണിക്കണം'; വിമര്‍ശിച്ച് പി ജെ കുര്യന്‍

ഒരു വ്യക്തിയും പാര്‍ട്ടിയെക്കാള്‍ വലുതല്ലെന്നും തരൂര്‍ സാമാന്യ മര്യാദ കാട്ടണമായിരുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. തരൂര്‍ വിശ്വപൗരന്‍ ആണെങ്കിലും എംപി ആക്കിയത് കോണ്‍ഗ്രസാണെന്നും അത് മറക്കരുതെന്നും പി ജെ കുര്യന്‍ പറഞ്ഞു. ഒരു വ്യക്തിയും പാര്‍ട്ടിയെക്കാള്‍ വലുതല്ലെന്നും തരൂര്‍ സാമാന്യ മര്യാദ കാട്ടണമായിരുന്നുവെന്നും പി ജെ കുര്യന്‍ പറഞ്ഞു.

പാര്‍ട്ടിയോട് ആലോചിക്കാതെ പാക് ഭീകരത വിദേശരാജ്യങ്ങളില്‍ തുറന്ന്കാട്ടാനുള്ള കേന്ദ്ര പ്രനിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിന് പിന്നാലെയാണ് നേതാക്കള്‍ തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തുന്നത്. കേന്ദ്ര പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെടാന്‍ തരൂര്‍ പാര്‍ട്ടിയോട് അനുവാദം ചോദിക്കണമായിരുന്നുവെന്നാണ് പി ജെ കുര്യന്‍ പറയുന്നത്. പാര്‍ട്ടിയോട് ചോദിക്കാതെ ചോദിക്കാതെ കേന്ദ്രസര്‍ക്കാര്‍ ക്ഷണം സ്വീകരിച്ചത് തെറ്റാണെന്നും പി ജെ കുര്യന്‍ കുറ്റപ്പെടുത്തി.

'എത്ര വലിയ വിശ്വപൗരന്‍ ആണെങ്കിലും എം പി ആക്കിയത് കോണ്‍ഗ്രസ് ആണ്. ശശി തരൂര്‍ അത് മറക്കരുത്. സാമാന്യ മര്യാദ കാട്ടണമായിരുന്നു.അല്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കണമായിരുന്നു. മോദി ചെയ്യുന്ന നല്ല കാര്യങ്ങള് പറയുന്നതില്‍ തെറ്റില്ല. എന്നാല്‍ മോദിയുടെ തെറ്റുകളും തുറന്ന് പറയണം. തരൂര്‍ ബിജെപിയിലേക്ക് പോകുമെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റപ്പെടുത്താനാവില്ലെന്നും പി ജെ കുര്യന്‍ വിമര്‍ശിച്ചു.

ശശി തരൂര്‍ പ്രഗത്ഭനായ വ്യക്തിയാണ്. എല്ലാ അംഗീകാരവും ലഭിക്കേണ്ടതാണ്. വിദേശപര്യടനത്തിനുള്ള സര്‍വകക്ഷി സംഘത്തിലേക്ക് അദേഹത്തെ തിരഞ്ഞെടുകത്തതില്‍ തെറ്റില്ലെന്നും പിജെ കുര്യന്‍ പറഞ്ഞു. അതേസമയം കേന്ദ്ര സംഘത്തില്‍ ഉള്‍പ്പെടാന്‍ തരൂര്‍ യോഗ്യന്‍ തന്നെയാണെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു. തരൂര്‍ വിവാദത്തില്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ട് വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.