CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 24 Minutes 59 Seconds Ago
Breaking Now

'കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്'; രൂക്ഷ വിമര്‍ശനവുമായി ദീപിക മുഖപത്രം

ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്.

ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ രൂക്ഷ വിമര്‍ശനവുമായി കത്തോലിക്ക സഭ മുഖപത്രം ദീപിക. കന്യാസ്ത്രീകളല്ല, മതേതര ഭരണഘടനയാണ് ബന്ദികളാക്കപ്പെട്ടത്.ന്യൂനപക്ഷങ്ങള്‍ കേരളത്തിലൊഴികെ എല്ലായിടത്തും അരക്ഷിതാവസ്ഥയിലാണ്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ആശിര്‍വാദത്തോടെയാണ് ഇതെല്ലാം നടക്കുന്നതെന്നും വിമര്‍ശനം.

ക്രിസ്മസും , ഈസ്റ്ററും ആഘോഷിക്കാന്‍ സംഘപരിവാറിന്റെ അനുവാദം വേണം. പ്രതിപക്ഷം നടത്തുന്നത് വഴിപാട് പ്രതിഷേധങ്ങള്‍. ന്യൂനപക്ഷ ദല്ലാളുമാരുടെ ചുംബനവുമുണ്ട്. വര്‍ഗീയവാദികളുടെ കങ്കാരു കോടതികള്‍ തെരുവില്‍ വിചാരണ നടത്തുന്നു.ബിജെപി അധികാരത്തില്‍ വന്നത് മുതല്‍ 4316 ആക്രമണ സംഭവങ്ങള്‍ ഉണ്ടായി. ബിജെപി വിചാരിച്ചാല്‍ വര്‍ഗീയതയെ തളക്കാന്‍ സാധിക്കുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.

മറ്റ് സംസ്ഥാനങ്ങളില്‍ കുറ്റപത്രം കേരളത്തില്‍ പ്രശംസ പത്രവും നല്‍കുന്നു. കേരളത്തിലെ മതേതര സമൂഹവിധി തിരിച്ചറിയുന്നുണ്ട്.ബിജെപിയുടെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തക്കേട് എന്ന് കേരള ഘടകത്തെ ഓര്‍മിപ്പിക്കുന്നുവെന്നും ദീപിക എഡിറ്റോറിയലില്‍ പറയുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.