തടി കുറക്കാന്‍ യൂട്യൂബിലെ വീഡിയോകള്‍ കണ്ട് ഭക്ഷണം നിയന്ത്രിച്ച പതിനേഴുകാരന്‍ മരിച്ചു. തിരുവനന്തപുരത്താണ് സംഭവം. കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ ആണ് മരിച്ചത്. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം എഞ്ചിനീയറിങ് പഠിക്കാന്‍ കോളജില്‍ ചേരാനിരിക്കെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ മൂന്ന് മാസമായി ഭക്ഷണം നിയന്ത്രിച്ചുവരികയായിരുന്നു ശക്തീശ്വര്‍ . വിവിധ തരത്തിലുള്ള ജ്യൂസുകള്‍ മാത്രമാണ് ഈ കാലത്ത് കഴിച്ചത്. യൂട്യൂബിലെ വീഡിയോകള്‍ നോക്കിയാണ് ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയത്. ആരോഗ്യം ക്ഷയിച്ചതോടെ കുട്ടി കഴിഞ്ഞ ആഴ്ചയോടെ രോഗബാധിതനായി.
കഴിഞ്ഞ ദിവസം ശ്വാസ തടസം അനുഭവപ്പെട്ടു. തുടര്‍ന്ന് മാതാപിതാക്കള്‍ കുളച്ചലിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.