CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 50 Minutes 20 Seconds Ago
Breaking Now

പ്രാദേശിക നേതാവുമായി നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായതോടെ പാലോട് രവി രാജിവച്ചു ; രാജി ചോദിച്ചുവാങ്ങിയതെന്നു സൂചന

രാജി പ്രഖ്യാപനത്തിന് പിന്നാലെ പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു.

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പാലോട് രവി രാജി വച്ചു. പ്രാദേശിക നേതാവുമായി നടത്തി ഫോണ്‍ സംഭാഷണം വിവാദമായതിന് പിന്നാലെയാണ് രാജി. ഫോണ്‍ സംഭാഷണം വിവാദമായതിന് പിന്നാലെ സംഭവത്തില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പാലോട് രവിയോട് വിശദീകരണം തേടിയിരുന്നു.

രാജി പ്രഖ്യാപനത്തിന് പിന്നാലെ പാലോട് രവിയുടെ രാജി സ്വീകരിച്ചതായി സണ്ണി ജോസഫ് അറിയിച്ചു. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനു മനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായും സണ്ണി ജോസഫ് അറിയിച്ചു.

സംഭവത്തില്‍ പ്രതികരിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഇന്ത്യയിലെ അതിശക്തമായ മതേതര പാര്‍ട്ടിയാണെന്നും ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ലെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഎമ്മിലേക്കും പോകുമെന്നും സംഭാഷണത്തില്‍ പറഞ്ഞിരുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.