മാഫിയ സംഘം കാണിച്ചത് നല്ല സാമര്‍ത്ഥ്യമായിപോയി. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ പൈപ്പ്‌ലൈനില്‍ നിന്നും എണ്ണ മോഷ്ടിക്കാന്‍ മാഫിയ സംഘം പണിത പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചു. ഡല്‍ഹിയില്‍ ഉത്തര ദ്വാരകയിലാണ് സംഭവം. മോഷണത്തിനായി പ്രത്യേകം നിര്‍മ്മിച്ച തുരങ്കത്തിലാണ് പൈപ്പ്‌ലൈന്‍ സ്ഥാപിച്ചത്. തീ പടരുന്നത് കണ്ട് സമീപ വാസികള്‍ പോലീസിനെ ഇറിയിക്കുകയായിരുന്നു. സംഭവ സമയം ആരും ഇവിടെയില്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
ബിജ്വാസാന്‍ സംഭരണ ശാലയില്‍ നിന്നും പാനിപത്ത് എണ്ണ സംസ്‌ക്കരണശാലയിലേക്കുള്ള പൈപ്പ് ലൈനില്‍ നിന്ന് എണ്ണ മോഷ്ടിക്കുന്നതിനാണ് മാഫിയ തുരങ്കം നിര്‍മിച്ചത്. അഞ്ചു പേരടങ്ങുന്ന സംഘമാണ് മോഷണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഓയില്‍ പൈപ്പ് ലൈനില്‍ പുതിയൊരു പൈപ്പ് ലൈന്‍ ഘടിപ്പിച്ചാണ് എണ്ണ മോഷ്ടിക്കാനൊരുങ്ങിയത്. ഭൂമിക്കടിയിലെ അമിതമായ വാതക സമ്മര്‍ദം മൂലമാണ് പൈപ്പ്‌ലൈന്‍ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് പറഞ്ഞു.
നാലടിയോളം വീതിയും എട്ടടിയോളം ആഴവുമുണ്ട് തുരങ്കത്തിലൂടെ പൈപ്പിട്ട് അടുത്ത വിജനമായ പറമ്പിലെ കെട്ടിടത്തിലേക്കായിരുന്നു എണ്ണ ഊറ്റിയിരുന്നത്.ഇവിടെ വച്ചാണ് പൊട്ടിത്തെറിയുണ്ടായത്. പ്രതികളിലൊരാള്‍ കുറ്റം സമ്മതിച്ചു. താമസിയാതെ മറ്റ് പ്രതികളേയും പിടികൂടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.