മകന്‍ ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി. ആന്ധ്രാപ്രദേശിലെ നന്ദ്യാല്‍ ജില്ലയിലാണ് സംഭവം. സുബ്ബ റായിഡു(45), സരസ്വതി(38) എന്നിവരാണ് ആത്മഹത്യ ചെയ്തത്.
24 കാരനായ മകന്‍ സുനില്‍ കുമാര്‍ സ്മിത എന്ന ട്രാന്‍സ്‌ജെന്‍ഡറുമായി മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ട്രാന്‍സ്‌ജെന്‍ഡറിനെ വിവാഹം കഴിക്കണെന്ന് മകന്‍ ആഗ്രഹം പ്രകടിപ്പിച്ചതിന് പിന്നാലെ സുബ്ബ റായിഡുവും സരസ്വതിയും കീടനാശിനി കഴിച്ച് ജീവനൊടുക്കുകയായിരുന്നു.
ബിടെക് ബിരുദധാരിയായ സുനില്‍ കുമാര്‍ ഓട്ടോ ഡ്രൈവറാണ്. മകനോട് തങ്ങള്‍ക്കിഷ്ടപ്പെട്ട യുവതിയെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സുനില്‍ പ്രണയം തുറന്നുപറയുകയായിരുന്നു. ബന്ധം ഉപേക്ഷിക്കണമെന്ന് മാതാപിതാക്കള്‍ ഏറെ നിര്‍ബന്ധിച്ചെങ്കിലും സുനില്‍ അതിന് വഴങ്ങിയില്ല.
കൗണ്‍സിലിങ്ങിനുള്‍പ്പെടെ മകനെ ഇരുവരും കൊണ്ടുപോയെങ്കിലും തീരുമാനം സുനില്‍ കുമാര്‍ തയ്യാറായില്ല. താന്‍ സ്മിതയെ മാത്രമേ വിവാഹം കഴിക്കൂവെന്ന ഉറച്ച തീരുമാനത്തിലായിരുന്നു സുനില്‍. ഇതോടെയാണ് മാതാപിതാക്കള്‍ ജീവനൊടുക്കിയത്. ഈ വിഷയത്തില്‍ സുനില്‍ കുമാര്‍ നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്മിതയ്ക്കായി ഒന്നരലക്ഷം രൂപ ഇയാള്‍ ചിലവഴിച്ചതായും മാതാപിതാക്കളോട് തുക ആവശ്യപ്പെട്ട് ശല്യമുണ്ടാക്കിയതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങി.