CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 46 Minutes Ago
Breaking Now

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം പദ്മാവതി ഫേസ്ബുക്ക് ലൈവില്‍

ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം 17000 പേരാണ് ചിത്രം കണ്ടത്.

മാസങ്ങള്‍ നീണ്ട പ്രതിഷേധവും വിവാദങ്ങള്‍ക്കും ശേഷം റിലീസ് ചെയ്ത പദ്മാവത് ഫേസ്ബുക്ക് ലൈവില്‍. ചിത്രത്തിന്റെ തിയറ്റര്‍ ദൃശ്യമാണ് ഫേസ്ബുക്ക് ലൈവില്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഫേസ്ബുക്കില്‍ ലൈവ് പ്രദര്‍ശിച്ചപ്പോള്‍ തന്നെ ഏകദേശം 17000 പേരാണ് ചിത്രം കണ്ടത്. പൈറസി വിവാദങ്ങള്‍ തുടരുന്ന സാഹചര്യത്തിലും ചിത്രം പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

രജപുത്രറാണിയായ പത്മാവതിയുടെ കഥ പറയുന്ന ചിത്രത്തില്‍ പത്മാവതിയായി ദീപിക പദുകോണ്‍ വേഷമിടുന്നു. ദീപികയെ കുടാതെ രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അതേസമയം രജപുത്ര റാണിയെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് നിരവധി ഹിന്ദുസംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു രജപുത് കര്‍ണിസേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നത്. കുടാതെ ചിത്രത്തില്‍ രജപുത്ര റാണിയായി അഭിനയിച്ചതിന്റെ പേരില്‍ ദിപീക പദുകോണിനു നേരേ വധഭീക്ഷണി ഉയര്‍ത്തി കര്‍ണി സേനാ നേതാക്കളെത്തിയതും ചിത്രത്തിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലാക്കിയിരുന്നു.

അതേസമയം പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന്റെ പ്രത്യേക നിര്‍ദ്ദേശങ്ങളോടെയാണ് ചിത്രം റിലീസ് ചെയ്യാന്‍ അനുമതി ലഭിച്ചത്.




കൂടുതല്‍വാര്‍ത്തകള്‍.