CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 25 Minutes 13 Seconds Ago
Breaking Now

സ്‌കൂളിലെ വെടിവെയ്പ്പും കൂട്ടക്കൊലയും തടയാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വക ഉഗ്രന്‍ ഐഡിയ; ഓരോ അധ്യാപകര്‍ക്കും തോക്ക് ഫ്രീയായി കൊടുക്കാം

ആയുധം കൈയിലുള്ള അധ്യാപകന്‍ ക്ലാസിലുണ്ടെങ്കില്‍ അക്രമിക്കാന്‍ ആരുമൊന്ന് ഭയപ്പെടുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.

ഫ്‌ളോറിഡയില്‍ കഴിഞ്ഞ ആഴ്ചയാണ് ഒരു മുന്‍ വിദ്യാര്‍ത്ഥി സ്‌കൂളില്‍ അതിക്രമിച്ച് കടന്ന് 17 പേരെ വെടിവെച്ച് കൊന്നത്. ഇതേത്തുടര്‍ന്ന് രാജ്യത്തെ തോക്കുകളുടെ കാര്യത്തില്‍ കര്‍ശനനിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങള്‍ ശക്തമാകുകയാണ്. എന്നാല്‍ ഇതിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല.

എത്ര പേര്‍ മരിക്കുന്നത് വരെ കാത്തിരിക്കണമെന്നാണ് പ്രതിഷേധവുമായി രംഗത്തുള്ള ജനങ്ങള്‍ ചോദിക്കുന്നത്. എന്നാല്‍ സ്‌കൂളിലെ വെടിവെയ്പ്പിന് തടയിടാന്‍ ഉഗ്രന്‍ ഒരു ഐഡിയയാണ് ഡൊണാള്‍ഡ് ട്രംപ് ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. എല്ലാ സ്‌കൂളിലെയും അധ്യാപകര്‍ക്ക് തോക്ക് നല്‍കി സായുധരാക്കി മാറ്റുക. ഇതുവഴി വെടിവെയ്ക്കാന്‍ വരുന്നവന്റെ ചങ്ക് നോക്കി വെടിപൊടിച്ച് അക്രമത്തിന് തടയിടാന്‍ കഴിയുമെന്നാണ് പ്രസിഡന്റ് അവകാശപ്പെടുന്നത്.

തോക്ക് അവകാശങ്ങള്‍ക്കായി വാദിക്കുന്ന നാഷണല്‍ റൈഫിള്‍ അസോസിയേഷനാണ് ഈ ഐഡിയ മുന്നോട്ട് വെച്ചത്. ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് പ്രസിഡന്റ് പങ്കുവെയ്ക്കുന്നത്. ഫ്‌ളോറിഡ കൂട്ടക്കൊലയില്‍ നിന്നും രക്ഷപ്പെട്ട വിദ്യാര്‍ത്ഥികളുമായി വൈറ്റ് ഹൗസില്‍ ചേര്‍ന്ന വികാരനിര്‍ഭരമായ യോഗത്തിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഈ ആശയം പങ്കുവെച്ചത്. തോക്ക് പ്രയോഗത്തെ അനുകൂലിക്കുന്ന റിപബ്ലിക്കന്‍ പ്രസിഡന്റിനെ പിന്തുണച്ച റൈഫിള്‍ അസോസിയേഷനെ അദ്ദേഹം പാടെ ഉപേക്ഷിക്കാനുള്ള സാധ്യത കുറവാണ്.

ആയുധം കൈയിലുള്ള അധ്യാപകന്‍ ക്ലാസിലുണ്ടെങ്കില്‍ അക്രമിക്കാന്‍ ആരുമൊന്ന് ഭയപ്പെടുമെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.