CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 2 Seconds Ago
Breaking Now

ജര്‍മനിയില്‍ കത്തിയാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതി സിറിയന്‍ പൗരന്‍ ; ആക്രമണത്തെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന 15 കാരനും പിടിയില്‍

അഭയാര്‍ത്ഥി കേന്ദ്രത്തിന് 300 മീറ്റര്‍ അകലെയായിരുന്നു വെള്ളിയാഴ്ച കത്തിയാക്രമണം നടന്നത്.

ജര്‍മനിയില്‍ നടന്ന കത്തിയാക്രമണത്തിലെ ഇസ്ലാമിക് സ്റ്റേറ്റ് അനുയായിയെന്ന് സംശയിക്കുന്ന പ്രതിയുടെ വിവരങ്ങള്‍ പുറത്ത്. ഇസ അല്‍ എച്ച് എന്ന 26കാരനാണ് പശ്ചിമ ജര്‍മനിയിലെ സോലിങ്കനില്‍ കത്തിയാക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ രക്തം പുരണ്ട വസ്ത്രങ്ങളുമായി യുവാവ് പൊലീസില്‍ കീഴടങ്ങുകയായിരുന്നു. സിറിയന്‍ പൌരനായ യുവാവ്  2022ലാണ് സിറിയയിലെ കലാപ അന്തരീക്ഷത്തില്‍ നിന്ന് ജര്‍മനിയില്‍ എത്തിയത്. ആക്രമണത്തേക്കുറിച്ച് നേരത്തെ അറിവുണ്ടായിരുന്ന 15കാരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

അഭയാര്‍ത്ഥി കേന്ദ്രത്തിന് 300 മീറ്റര്‍ അകലെയായിരുന്നു വെള്ളിയാഴ്ച കത്തിയാക്രമണം നടന്നത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കത്തിയാക്രമണത്തിന് പിന്നാലെ മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. 56 ഉം 67ഉം പ്രായമുള്ള പുരുഷന്‍മാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തില്‍ കൊല്ലപ്പെട്ടത്.  ശനിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ്  ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. 

വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തില്‍ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം നടന്നത്. അജ്ഞാതനായ ഒരാള്‍ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ വിശദമാക്കിയത്. വ്യവസായിക നഗരമായ സോലിങ്കന്‍ സ്ഥാപിതമായതിന്റെ 650ാം വാര്‍ഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. സ്റ്റേജില്‍ ഗാനമേള നടക്കുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കത്തിയാക്രമണം.

 




കൂടുതല്‍വാര്‍ത്തകള്‍.