CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 58 Minutes 2 Seconds Ago
Breaking Now

'ഇന്ത്യ വിപ്ലവ കണ്ടുപിടിത്തങ്ങളുടെ നേതാവ്'; പുകഴ്ത്തി ബില്‍ഗേറ്റ്‌സ്

സിയാറ്റിലില്‍ വെച്ച് ആദ്യമായി നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ബില്‍ഗേറ്റ്സായിരുന്നു പതാകയുയര്‍ത്തിയത്

ഇന്ത്യയുടെ വികസനങ്ങളെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ്. ഇന്ത്യയെ വിപ്ലവകരമായ പുതിയ കണ്ടുപിടുത്തങ്ങളുടെ നേതാവെന്നാണ് അമേരിക്കന്‍ വ്യവസായി കൂടിയായ ബില്‍ ഗേറ്റ്സ് വിശേഷിപ്പിച്ചിരിക്കുന്നത്. സിയാറ്റിലില്‍ ആരംഭിച്ച പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെച്ച് നടന്ന സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലായിരുന്നു ബില്‍ ഗേറ്റ്സിന്റെ പ്രശംസ.

സിയാറ്റിലില്‍ വെച്ച് ആദ്യമായി നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ബില്‍ഗേറ്റ്സായിരുന്നു പതാകയുയര്‍ത്തിയത്. രണ്ടായിരത്തോളം വരുന്ന ഇന്ത്യന്‍-അമേരിക്കന്‍ പൗരന്മാര്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയുടെ സാങ്കേതിക മേഖല, കാര്‍ഷിക മേഖല, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിലെ മികവിനെ കുറിച്ച് ബില്‍ ഗേറ്റ്സ് സംസാരിച്ചു.

''സുരക്ഷിതമായ വില കുറഞ്ഞ വാക്സിനുകള്‍ മുതല്‍ ഇന്ത്യന്‍ ഡിജിറ്റല്‍ പബ്ലിക് മേഖലകള്‍ വരെയുള്ള ഇന്ത്യയുടെ മികവ് ഇന്ത്യക്കാരെ മാത്രമല്ല, മൊത്തം ലോകത്തെ തന്നെ സഹായിക്കുന്നു. ആഗോള ദക്ഷിണ രാജ്യങ്ങള്‍ അവരുടെ സാങ്കേതിക മേഖല വിപുലീകരിക്കാന്‍ ഇന്ത്യയുടെ അനുഭവങ്ങളെയാണ് പ്രയോജനപ്പെടുത്തുന്നത്,'' അദ്ദേഹം പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.