CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 45 Minutes 14 Seconds Ago
Breaking Now

ഗാസയില്‍ പൊളിയോ കേസ് ; ആശങ്ക പങ്കുവച്ച് ഐക്യരാഷ്ട്ര സഭ

വിജയകരമായ വാക്സിനേഷന്‍ ക്യാമ്പയിന് വേണ്ടി വാക്സിനുകളും റഫ്രിജറേഷന്‍ ഉപകരണങ്ങളുമെത്തിക്കുക, ഗാസയിലേക്ക് പോളിയോ വിദഗ്ദരെ കയറ്റിവിടുക, വിശ്വസനീയമായ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ സേവനങ്ങള്‍ ആവശ്യമാണ്,'' ഗുട്ടെറസ് പറഞ്ഞു.

ഗാസയില്‍ ആശങ്ക വര്‍ധിപ്പിച്ച് ആദ്യ പോളിയോ കേസ്. വൈറസിനെതിരെ ഗാസയിലെ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന് വേണ്ടി ആക്രമണത്തിന് താല്‍ക്കാലിക വിരാമമിടണമെന്ന ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തിരുന്നു. പിന്നാലെയാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയം ആദ്യ പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തെരുവുകളിലെ മലിന ജലം, മരുന്നുകളുടെ അഭാവം, ഇസ്രയേല്‍ ഉപരോധം കാരണം വ്യക്തിഗത ശുചിത്വത്തിന് ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കുള്ള അഭാവം തുടങ്ങിയവയാണ് ഗാസയില്‍ വൈറസിന്റെ ആവിര്‍ഭാവത്തിന് കാരണമെന്ന് ആരോഗ്യമന്ത്രി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം പോളിയോ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു പോളിയോ വാക്സിനേഷന്‍ ക്യാമ്പ് ആരംഭിക്കുന്നതിന് വേണ്ടി സംഘര്‍ഷം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടത്. എല്ലായിടത്തും സംഘര്‍ഷം നടക്കുന്നതിനാല്‍ പോളിയോ വാക്സിനേഷന്‍ സാധിക്കില്ലെന്ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വെച്ച് മാധ്യമപ്രവര്‍ത്തകരോട് ഗുട്ടെറസ് പ്രതികരിച്ചിരുന്നു.

വെല്ലുവിളികള്‍ ഗുരുതരമാണെങ്കിലും പത്ത് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ വാക്സിന്‍ ക്യാമ്പയിന്‍ നടത്താന്‍ ഐക്യരാഷ്ട്ര സംഘടന തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. '' ഗാസയിലെ നാശം കണക്കിലെടുക്കുമ്പോള്‍ പോളിയോയുടെ വ്യാപനവും ആവിര്‍ഭാവവും കുറയ്ക്കുന്നതിന് രണ്ട് റൗണ്ട് ക്യാമ്പയിനുകളിലൂടെ 95 ശതമാനം വാക്സിനേഷന്‍ നടത്തേണ്ടതുണ്ട്. വിജയകരമായ വാക്സിനേഷന്‍ ക്യാമ്പയിന് വേണ്ടി വാക്സിനുകളും റഫ്രിജറേഷന്‍ ഉപകരണങ്ങളുമെത്തിക്കുക, ഗാസയിലേക്ക് പോളിയോ വിദഗ്ദരെ കയറ്റിവിടുക, വിശ്വസനീയമായ ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ ലഭ്യമാക്കുക എന്നീ സേവനങ്ങള്‍ ആവശ്യമാണ്,'' ഗുട്ടെറസ് പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.