CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 42 Minutes 53 Seconds Ago
Breaking Now

യുക്രൈനില്‍ ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി മോദി

പോളണ്ടില്‍ നിന്ന് പത്തുമണിക്കൂര്‍ തീവണ്ടിയാത്ര ചെയ്ത് വെള്ളിയാഴ്ചയാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ മോദിയെത്തിയത്.

യുക്രൈന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കീവിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. യോജിപ്പുള്ള സമൂഹം കെട്ടിപ്പടുക്കുന്നതില്‍ മഹാത്മാഗാന്ധിയുടെ കാലാതീതമായ പ്രസക്തി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ബാപ്പുവിന്റെ ആദര്‍ശങ്ങള്‍ സാര്‍വത്രികവും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതുമാണ്. അദ്ദേഹം കാണിച്ചുതന്ന പാതയിലൂടെ നമുക്കെല്ലാവര്‍ക്കും സഞ്ചരിക്കാമെന്നും മോദി പറഞ്ഞു.

പോളണ്ടില്‍ നിന്ന് പത്തുമണിക്കൂര്‍ തീവണ്ടിയാത്ര ചെയ്ത് വെള്ളിയാഴ്ചയാണ് യുക്രൈന്‍ തലസ്ഥാനമായ കീവില്‍ മോദിയെത്തിയത്. പ്രസിഡന്റ് വ്‌ളോദിമിര്‍ സെലെന്‍സ്‌കി ആശ്ലേഷിച്ചാണ് മോദിയെ സ്വീകരിച്ചത്. തുടര്‍ന്ന് മരിന്‍സ്‌കി കൊട്ടാരത്തില്‍വെച്ച് മോദിയും സെലെന്‍സ്‌കിയും മൂന്നുമണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ച നടത്തി. ഹയാത് ഹോട്ടലില്‍വെച്ച് മോദിക്ക് യുക്രൈനിലെ ഇന്ത്യന്‍ സമൂഹം സ്വീകരണം നല്‍കി. കീവിലെ യുക്രൈന്‍ നാഷണല്‍ മ്യൂസിയം സന്ദര്‍ശിച്ച അദ്ദേഹം യുദ്ധത്തില്‍ ജീവന്‍ നഷ്ടപ്പെട്ട യുക്രൈനിലെ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

മോദിയുടെ യുക്രൈന്‍ സന്ദര്‍ശനത്തെ വലിയ പ്രാധാന്യത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി യുക്രൈന്‍ മണ്ണിലെത്തിയത് എന്നതാണ് പ്രത്യേകത. റഷ്യന്‍ യുക്രൈന്‍ യുദ്ധത്തിന് പുറമെ രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളും ചര്‍ച്ചയാകും. കഴിഞ്ഞ മാസം റഷ്യയിലെത്തി പുടിനുമായി മോദി ചര്‍ച്ച നടത്തിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.