CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 57 Minutes 1 Seconds Ago
Breaking Now

ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്, നാല് പേര്‍ മരിച്ചു ; ക്രൂരത ചെയ്ത 14 കാരന്‍ കസ്റ്റഡിയില്‍

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി.

അമേരിക്കയിലെ ജോര്‍ജിയയില്‍ സ്‌കൂളില്‍ വെടിവെപ്പ്. നാല് പേര്‍ മരിച്ചു. വൈന്‍ഡര്‍ നഗരത്തിലെ സ്‌കൂളിലെ അപലാച്ചി ഹൈസ്‌കൂളിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റു. 14കാരനാണ് വെടിയുതിര്‍ത്തത്. കുട്ടി പിടിയിലായതായാണ് റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ കുട്ടികളും അധ്യാപകരും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി. ''തോക്ക് അക്രമം നമ്മുടെ സമൂഹങ്ങളെ എങ്ങനെ കീറിമുറിക്കുന്നു എന്നതിന്റെ മറ്റൊരു ഭയാനകമായ ഓര്‍മ്മപ്പെടുത്തല്‍'' എന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത്. വെടിവയ്പ്പിനുള്ള കാരണത്തെക്കുറിച്ച് വ്യക്തമായിട്ടില്ല.

അമേരിക്കയില്‍ സ്‌കൂളില്‍ വെടിവെയ്പ്പ് പതിവായിരിക്കുകയാണ്. രാജ്യത്തെ പ്രായപൂര്‍ത്തിയായവരില്‍ മൂന്നിലൊന്ന് പേര്‍ക്കും തോക്ക് ഉണ്ട്. സൈനികര്‍ ഉപയോഗിക്കുന്ന റൈഫിളുകള്‍ പോലും വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഇളവുകള്‍ രാജ്യത്തുണ്ട്. ഗണ്‍ വയലന്‍സ് ആര്‍ക്കൈവിന്റെ കണക്കനുസരിച്ച്, ഈ വര്‍ഷം മാത്രം രാജ്യത്ത് 384 കൂട്ട വെടിവയ്പ്പുകളെങ്കിലും ഉണ്ടായിട്ടുണ്ട്.

ഈ വര്‍ഷം 11,557 പേരെങ്കിലും തോക്കാക്രമണത്തില്‍ കൊല്ലപ്പെട്ടതായും ജിവിഎ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.